
ജമ്മു: ജമ്മു കശ്മീരിലെ ഉധംപൂര്‍ ജില്ലയില്‍ വ്യാഴാഴ്ച സുരക്ഷാ സേനയും ഭീകരരും തമ്മില്‍ നടന്ന വെടിവയ്പ്പില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിച്ചു.
ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ദുദു – ബസന്ത്ഗഡ് പ്രദേശത്ത് ആരംഭിച്ച സെര്‍ച്ച് ഓപ്പറേഷനിടെയാണ് വെടിവയ്പ്പ് നടന്നത്.
കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് ഇരുപത്തിയാറ് പേര്‍ കൊല്ലപ്പെട്ടതിന് രണ്ട് ദിവസത്തിന് ശേഷമാണ് പുതിയ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ജമ്മു കശ്മീരിലെ സമീപകാലത്തെ ഏറ്റവും വലിയ ഭീകരാക്രമണമായിരുന്നു ഇത്. മരണപ്പെട്ടവരില്‍ നാവികസേനയിലെ ഒരു ഉദ്യോഗസ്ഥനും വ്യോമസേനാ ജീവനക്കാരനും ഇന്റലിജന്‍സ് ബ്യൂറോയിലെ മറ്റൊരു ഉദ്യോഗസ്ഥനും ഉള്‍പ്പെടുന്നു.