
തൃശൂര്‍ : സംസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് കാട്ടാന. തൃശൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി വയോധികന് ദാരുണാന്ത്യം. തൃശൂര്‍ താമര വെള്ളച്ചാല്‍ ആദിവാസി മേഖലയിലാണ് സംഭവം. പാണഞ്ചേരി 14-ാം വാര്‍ഡിലെ താമരവെള്ളച്ചാല്‍ സങ്കേതത്തിലെ മലയന്‍ വീട്ടില്‍ പ്രഭാകരന്‍ (60) ആണ് കൊല്ലപ്പെട്ടത്.
വനവിഭവം ശേഖരിക്കാന്‍ പോയപ്പോഴായിരുന്നു ആനയുടെ ആക്രമണമുണ്ടായത്. ഇയാളോടൊപ്പം മകനും മരുമകനുമുണ്ടായിരുന്നു. കാട്ടാനയുടെ അടിയേറ്റ് വീണ പ്രഭാകരനെ ആന ചവിട്ടി കൊലപ്പെടുത്തിയെന്നാണ് വിവരം. കൂടെയുള്ളവര്‍ ഓടിരക്ഷപ്പെട്ടു. ഉള്‍വനത്തില്‍ കരടിപാറ തോണിക്കലില്‍ ഇന്ന് രാവിലെയാണ് സംഭവം.