എഡിന്‍ബറോ: ടേബിള്‍ ടെന്നീസ് കളിക്കുന്നതിനിടെ സ്‌കോട്‌ലന്‍ഡില്‍ മലയാളി യുവാവ് കുഴഞ്ഞു വീണു മരിച്ചു. സ്‌കോട്‌ലന്‍ഡിലെ എഡിന്‍ബറോ ലിവിങ്സ്റ്റണില്‍ മനീഷ് നമ്പൂതിരി (36) ആണ് മരിച്ചത്. നാറ്റ് വെസ്റ്റ് ബാങ്കിലെ ടെക്‌നോളജി ഓഫിസര്‍ ആയിരുന്നു തൃശൂര്‍ ചേലക്കര സ്വദേശിയായ മനീഷ്.
ഇന്നലെ വൈകിട്ട് ടെന്നീസ് കളിക്കിടെയാണ് മനീഷ് കുഴഞ്ഞു വീണത്. ഉടന്‍ തന്നെ പാരാമെഡിക്‌സ് സംഘം സ്ഥലത്ത് എത്തിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ നടപടികള്‍ക്ക് ശേഷം മൃതദേഹം ലിവിങ്സ്റ്റണ്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഏകദേശം ഒരു മാസം മുന്‍പാണ് മനീഷും ഭാര്യ ദിവ്യയും ലിവിങ്സ്റ്റണില്‍ പുതിയ വീട് വാങ്ങി താമസം ആരംഭിച്ചത്.
തൃശൂര്‍ ജില്ലയിലെ ചേലക്കര ആറ്റൂര്‍ മുണ്ടയൂര്‍ മനയില്‍ എം ആര്‍ മുരളീധരന്റെയും നളിനിയുടെയും മകനാണ് മനീഷ്. അഭിലാഷ് (ഹൈദരാബാദ്) സഹോദരനാണ്.