ആം ആദ്മി പാര്‍ട്ടി എംഎല്‍എ വെടിയേറ്റു മരിച്ചു ; ആത്മഹത്യയോ അബദ്ധത്തില്‍ വെടിയേറ്റതോ?

ചണ്ഡിഗഡ്: ആം ആദ്മി പാര്‍ട്ടി എംഎല്‍എ ഗുര്‍പ്രീത് ഗോഗി ബസ്സി വെടിയേറ്റു മരിച്ചു. ലുധിയാന വെസ്റ്റ് മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയെ അര്‍ധരാത്രി 12 മണിയോടെ കുടുംബാംഗങ്ങള്‍ ദയാനന്ദ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

എംഎല്‍എ ആത്മഹത്യ ചെയ്തതാണോ അബദ്ധത്തില്‍ വെടിയേറ്റ് മരിച്ചതാണോ എന്നതില്‍ സംശയം തുടരുകയാണ്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമാകുമെന്ന് പൊലീസ് കമ്മിഷണര്‍ കുല്‍ദീപ് സിങ് പറഞ്ഞു. എഎപി ജില്ലാ പ്രസിഡന്റ് ശരണ്‍പാല്‍ സിങ് മക്കറും എംഎല്‍എയുടെ മരണം സ്ഥിരീകരിച്ചു.

സ്പീക്കര്‍ കുല്‍താര്‍ സിങ് സാന്ധവാനുമായി ഗുര്‍പ്രീത് വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രാചിന്‍ ഷീറ്റ്ല മാതാ മന്ദിറും വെള്ളിയാഴ്ച അദ്ദേഹം സന്ദര്‍ശിച്ചിരുന്നു. രണ്ടു ദിവസം മുന്‍പ് ക്ഷേത്രത്തില്‍ നിന്ന് വെള്ളി മോഷ്ടിച്ച മോഷ്ടാക്കളുടെ സംഘത്തിനെതിരെ നടപടിയെടുക്കുമെന്ന് ഭക്തര്‍ക്ക് ഉറപ്പു നല്‍കിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്. ഇതിനുപിന്നാലെയാണ് ഗുര്‍പ്രീത് വെടിയേറ്റു മരിച്ചുവെന്ന വാര്‍ത്ത പുറംലോകം അറിയുന്നത്. 2022ല്‍ എഎപിയില്‍ ചേര്‍ന്ന ഗുര്‍പ്രീത്, ലുധിയാന (വെസ്റ്റ്) മണ്ഡലത്തില്‍ നിന്ന് രണ്ടു തവണ എംഎല്‍എയായ ഭരത് ഭൂഷണ്‍ ആഷുവിനെ പരാജയപ്പെടുത്തിയാണ് നിയമസഭയിലേക്കെത്തിയത്.

More Stories from this section

family-dental
witywide