നിറത്തിന്റെ പേരില്‍ ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും അധിക്ഷേപം; നവവധു ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍, പിടികൂടിയത് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും

കണ്ണൂര്‍: നിറത്തിന്റെ പേരില്‍ ഭര്‍ത്താവും കുടുംബവും അധിക്ഷേപിച്ചതില്‍ മനംനൊന്ത് നവവധു ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. പിടികൂടിയത് കണ്ണൂര്‍ വിമാനത്താവളത്തില്‍ വെച്ച്. മലപ്പുറം മൊറയൂര്‍ സ്വദേശി അബ്ദുള്‍ വാഹിദാണ് അറസ്റ്റിലായത്. വിദേശത്തു നിന്നും കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയപ്പോഴാണ് ഇയാളെ പിടികൂടിയത്.

19 കാരിയായ ഭാര്യയെ നിറത്തിന്റെ പേരില്‍ അവഹേൡച്ചെന്ന് പെണ്‍കുട്ടിയുടെ കുടുംബം പറയുന്നു. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് മലപ്പുറം കൊണ്ടോട്ടിയില്‍ ഷഹാന മുംതാസ് തൂങ്ങിമരിച്ചത്. നിറത്തെച്ചൊല്ലി ഷഹാനയെ ഭര്‍ത്താവ് എപ്പോഴും കളിയാക്കിയിരുന്നു. 20 ദിവസമല്ലേ കൂടെ താമസിച്ചുള്ളൂ, എന്തിനാണ് ഇതില്‍ തന്നെ പിടിച്ചു തൂങ്ങുന്നതെന്നും വേറെ ഭര്‍ത്താവിനെ കിട്ടില്ലേയെന്നും ഭര്‍തൃ മാതാവ് ചോദിച്ചുവെന്നും ആരോപണമുണ്ട്.

ആത്മഹത്യാ പ്രേരണ, ഭാര്യയെ മാനസികമായി പീഡിപ്പിക്കല്‍ എന്നീ വകുപ്പുകളാണ് ഭര്‍ത്താവ് അബ്ദുള്‍ വാഹിദിനെതിരെ ചുമത്തിയിരിക്കുന്നത്. 2024 മെയ് 27ന് ആണ് ഷഹാന മുംതാസും-മൊറയൂര്‍ സ്വദേശി അബ്ദുല്‍ വാഹിദും വിവാഹിതരായത്. 20 ദിവസത്തിന് ശേഷം വാഹിദ് വിദേശത്തേക്ക് പോയി. കുറേ ദിവസം വിളിക്കാതിരിക്കുന്നത് പെണ്‍കുട്ടിക്ക് മാനസിക സംഘര്‍ഷമുണ്ടാക്കി. ഒന്ന് തന്നെ വിളിക്കൂ എന്ന് ചോദിച്ച് ഒരു നൂറ്റമ്പത് തവണയെങ്കിലും മെസേജ് അയച്ചത് ഷഹാന കാണിച്ചു തന്നിരുന്നുവെന്നും ബന്ധു പറയുന്നു. വിവാഹ ബന്ധം വേര്‍പ്പെടുത്താന്‍ ഭര്‍ത്താവ് നിര്‍ബന്ധിച്ചുവെന്നും ഈ മനോവിഷമത്തിലായിരുന്നു പെണ്‍കുട്ടിയെന്നും വീട്ടുകാര്‍ പറയുന്നു.

More Stories from this section

family-dental
witywide