
കണ്ണൂര്‍ : കണ്ണൂരില്‍ വെടിക്കെട്ടിനിടെ അപകടം. അഞ്ചുപേര്‍ക്ക് പരുക്കേറ്റു. അമിട്ട് ആള്‍ക്കൂട്ടത്തിനിടയിലേക്ക് വീണു പൊട്ടിത്തെറിച്ചാണ് അപകടം. പരുക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്.
പുലര്‍ച്ചെ നാലരയോടെ അഴീക്കോട് നീര്‍ക്കടവ് മുച്ചിരിയന്‍ ക്ഷേത്രത്തിലെ ഉല്‍സവത്തിനിടെയാണ് സംഭവം.