കൊച്ചിയിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയുടെ മരണത്തിൽ നടപടി; ജെംസ് അക്കാദമി വൈസ് പ്രിന്‍സിപ്പലിന് സസ്‌പെന്‍ഷന്‍

കൊച്ചി: കൊച്ചിയിൽ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി മിഹിര്‍ അഹമ്മദ് ജീവനൊടുക്കിയ സംഭവത്തില്‍ ജെംസ് മോഡേണ്‍ അക്കാദമി വൈസ് പ്രിന്‍സിപ്പല്‍ ബിനു അസീസിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. മിഹിര്‍ നേരത്തെ പഠിച്ച സ്‌കൂളിലെ വൈസ് പ്രിന്‍സിപ്പല്‍ ആണ് ബിനു അസീസ്. ബിനു അസീസിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. മുമ്പ് പഠിച്ച സ്‌കൂളിലെ വൈസ് പ്രിന്‍സിപ്പലില്‍ നിന്ന് മിഹിറിന് മാനസിക പീഡനം നേരിടേണ്ടി വന്നിരുന്നുവെന്ന് അമ്മ മുഖ്യമന്ത്രിക്കടക്കം നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

തൃപ്പൂണിത്തുറ ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥിയായിരുന്നു മിഹിര്‍.കേസില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ നേരിട്ട് അന്വേഷണം നടത്തും. റാഗിംഗിനെ തുടര്‍ന്നാണ് മിഹിര്‍ ആത്മഹത്യ ചെയ്തതെന്ന മാതാവിന്റെ പരാതിയിലാണ് അന്വേഷണം. ഇതിന്റെ ഭാഗമായി നാളെ എറണാകുളം കലക്ടറേറ്റില്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ സിറ്റിംഗ് നടത്തും. കുട്ടിയുടെ കുടുംബാംഗങ്ങളോടും സ്‌കൂള്‍ അധികൃതരോടും സിറ്റിംഗില്‍ പങ്കെടുക്കുന്നതിന് കലക്ടറേറ്റില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

എറണാകുളം പിറവം തിരുവാണിയൂര്‍ ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥിയായിരുന്ന മകന്‍ മിഹറിന്റെ ആത്മഹത്യ റാഗിങിനെ തുടര്‍ന്നാണെന്ന് മാതാവ് റജ്‌ന ആരോപിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലും ഡി ജി പിക്കും ബാലാവകാശ കമ്മീഷനും റജ്ന പരാതി നല്‍കുകയും ചെയ്തു.മകനെ ഒരുകൂട്ടം വിദ്യാര്‍ഥികള്‍ ക്രൂരമായി റാഗ് ചെയ്തു. സ്‌കൂളില്‍ വച്ചും സ്‌കൂള്‍ ബസില്‍ വച്ചും ക്രൂരമായി പീഡിപ്പിക്കപ്പെട്ടു. മകന്റെ സുഹൃത്തുക്കളില്‍ നിന്നും ഇതിനുള്ള തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.

More Stories from this section

family-dental
witywide