
ലൊസാഞ്ചലസ്: ഹോളിവുഡ് നടന്‍ മിക്ക് റൂര്‍ക്കിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി നടി ബെല്ലാ തോണ്‍ രംഗത്ത്. ‘ഗേള്‍’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ മിക്ക് റൂര്‍ക്ക് തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്നും ശാരീരികമായി ദ്രോഹിച്ചുതോടെ, പെല്‍വിക് അസ്ഥിയില്‍ ചതവുണ്ടായെന്നും നടി ആരോപിച്ചു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് നടി തുറന്നുപറച്ചില്‍ നടത്തിയത്.
‘ഗേള്‍’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. കൈകള്‍ ബന്ധിച്ച് മുട്ടില്‍ നില്‍ക്കുന്ന സീന്‍ ഷൂട്ട് ചെയ്യുന്നതിനിടെ ബെല്ലയെ ലോഹ ഗ്രൈന്‍ഡര്‍ ഉപയോഗിച്ച് കാല്‍മുട്ടില്‍ പ്രഹരിക്കുന്ന രംഗത്തില്‍ തനിക്ക് ശരിക്കും ഉപദ്രവം നേരിടേണ്ടി വന്നു. മിക്ക് റൂര്‍ക്ക് ജീന്‍സിന് മുകളിലൂടെ ലോഹ ഗ്രൈന്‍ഡര്‍ തന്റെ ജനനേന്ദ്രിയത്തില്‍ ആവര്‍ത്തിച്ച് ഉപയോഗിച്ചെന്നും ഇത് കാരണം പെല്‍വിക് അസ്ഥിയില്‍ ചതവുണ്ടായെന്നുമാണ് നടിയുടെ വെളിപ്പെടുത്തല്‍. നടിയെന്ന നിലയില്‍ ജീവിതത്തിലെ ഏറ്റവും മോശം അനുഭവങ്ങളിലൊന്നായിരുന്നു മിക്ക് റൂര്‍ക്കിനൊപ്പമുള്ള ജോലി എന്നും ബെല്ല കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, ബെല്ല തോണിന്റെ ആരോപണങ്ങള്‍ മിക്ക് റൂര്‍ക്കുമായി അടുത്തവൃത്തങ്ങള്‍ നിഷേധിച്ചു.