
നടി ഹണി റോസിനെതിരായ ലൈംഗിക അധ്യക്ഷേപ പരാമർശത്തിന്റെ പേരില്‍ ബോബി ചെമ്മണ്ണൂരിനെ വയനാട് നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും കോയമ്പത്തൂരിലെ ജുവലറി ഉദ്ഘാടനം മുറപോലെ നടന്നു. കോയമ്പത്തൂരില്‍ ജൂവല്ലറിയുടെ ഉദ്ഘാടനം ഇന്നാണ് നടക്കേണ്ടിയിരുന്നത്. ബോബിയും നടി ഹന്‍സികയും ചേര്‍ന്നായിരുന്നു ഉദ്‌ഘാടനം നടത്തേണ്ടിയിരുന്നത്. ഇവിടേക്ക് പോകാനുള്ള യാത്രക്കിടെയാണ് ബോബി പിടിയിലായത്. ബോബി കസ്റ്റഡിയിലായിട്ടും കോയമ്പത്തൂരില്‍ ഉദ്ഘാടനം നടന്നു. നേരത്തെ നിശ്ചയിച്ച പ്രകാരം ഹാൻസിക ഉദ്ഘാടനം നിർവഹിച്ചു.
അതേസമയം രാവിലെ വാഹനം തടഞ്ഞായിരുന്നു ബോബി ചെമ്മണ്ണൂരിനെ പോലീസ് പിടികൂടിയത്. കോയമ്പത്തൂരിലേക്ക് പോകും വഴി വയനാട്ടിലെ ആയിരം ഏക്കറിന് സമീപത്ത് വെച്ചായിരുന്നു ബോബിയുടെ വാഹനം പോലീസ് തടഞ്ഞത്. കൊച്ചിയില്‍ നിന്നുള്ള പോലീസ് സംഘവും വയനാട്ടിലെ എസ്പിയുടെ സ്പെഷ്യല്‍ സ്ക്വാഡും ചേർന്നായിരുന്നു പ്രതിയെ പിടികൂടിയത്. പുത്തൂർ വയല്‍ പോലീസ് ക്യാമ്പിൽ എത്തിച്ച ശേഷമാണ് ബോബി ചെമ്മണ്ണൂരിനെ കൊച്ചിയിലേക്ക് പോലീസ് സംഘം കൊണ്ടുപോയത്.