നടി നിഖില വിമലിന്റെ സഹോദരി സന്യാസം സ്വീകരിച്ചു; ‘അവന്തിക ഭാരതി’ എന്ന് പേരുമാറ്റം

ന്യൂഡല്‍ഹി: പ്രമുഖ നടി നിഖില വിമലിന്റെ സഹോദരി അഖില വിമല്‍ സന്യാസം സ്വീകരിച്ചതായി റിപ്പോര്‍ട്ട്. സന്യാസദീക്ഷ സ്വീകരിച്ച അഖില അവന്തിക ഭാരതി എന്ന പേര് സ്വീകരിച്ചതായാണ് വിവരം. അഖിലയുടെ ഗുരുവായ അഭിനവ ബാലാനന്ദഭൈരവയുടെ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് ഈ വിവരം പുറത്തുവന്നത്. നേരത്തെ അഖില സന്യാസവേഷത്തിലുള്ള ഒരു ചിത്രം പങ്കുവച്ചിരുന്നു.

ജൂനാപീഠാധീശ്വര്‍ ആചാര്യ മഹാ മണ്ഡലേശ്വര്‍ സ്വാമി അവധേശാനന്ദ ഗിരി മഹാരാജില്‍ നിന്നും തന്റെ ശിഷ്യയായ അഖില ഇന്ന് അവന്തികാ ഭാരതി എന്ന പേര് സ്വീകരിച്ചു എന്നാണ് ബാലാനന്ദഭൈരവയുടെ പോസ്റ്റ്. ഇതോടൊപ്പം സന്യാസവേഷത്തില്‍ കാവി തലപ്പാവ് ധരിച്ചിരിക്കുന്ന അഖിലയുടെ ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്.

കലാമണ്ഡലം വിമലാദേവിയുടെയും എം.ആര്‍ പവിത്രന്റെയും മക്കളാണ് അഖിലയും നിഖിലയും. നിഖില നൃത്തത്തിലും അഭിനയത്തിലുമൊക്കെ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ അഖില പഠനത്തിലായിരുന്നു ശ്രദ്ധിച്ചന്നത്. ഡല്‍ഹിയിലെ ജെ.എന്‍.യുവില്‍ നിന്നും തിയേറ്റര്‍ ആര്‍ട്ട്സില്‍ ഗവേഷണം പൂര്‍ത്തിയാക്കിയ അഖില ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ റിസര്‍ച്ച് ഫെല്ലോ ആയിരുന്നു.

More Stories from this section

family-dental
witywide