ഇടയ്ക്കിടെ അന്താരാഷ്ട്ര യാത്രകള്‍, കടത്തിയത് 14 കിലോയിലധികം സ്വര്‍ണം, നടി രന്യ റാവു ഇന്റലിജന്‍സ് പിടിയില്‍

ബെംഗളൂരു: അനധികൃതമായി സ്വര്‍ണം കടത്തിയ കന്നഡ നടി രന്യ റാവുവിനെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രിയാണ് ഇവര്‍ അറസ്റ്റിലായത്. തുടര്‍ന്ന് സാമ്പത്തിക കുറ്റകൃത്യ കോടതിയില്‍ ഹാജരാക്കിയ ഇവരെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

ഇടയ്ക്കിടെയുള്ള അന്താരാഷ്ട്ര യാത്രകളില്‍ സംശയം തോന്നിയ അധികൃതര്‍ ഇവരെ നിരീക്ഷിച്ച് വരികയായിരുന്നു. സ്വര്‍ണ്ണം ആഭരണമായി ധരിച്ചും വസ്ത്രത്തില്‍ സ്വര്‍ണ്ണക്കട്ടികള്‍ ഒളിപ്പിച്ചുമാണ് അവര്‍ സ്വര്‍ണ്ണം കടത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.

15 ദിവസത്തിനുള്ളില്‍ നാല് തവണ ദുബായിലേക്ക് യാത്ര ചെയ്തതായി ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് അധികൃതരില്‍ സംശയമുണ്ടായത്. കസ്റ്റംസ് പരിശോധനകള്‍ മറികടക്കാന്‍ നടി തന്റെ ബന്ധങ്ങള്‍ ഉപയോഗിച്ചതായും സൂചനയുണ്ട്. കര്‍ണാടക പൊലീസ് ഡയറക്ടര്‍ ജനറലിന്റെ മകളാണ് ഇവര്‍. ദുബായിക്കും ഇന്ത്യയ്ക്കും ഇടയില്‍ പ്രവര്‍ത്തിക്കുന്ന ഒരു വലിയ കള്ളക്കടത്ത് ശൃംഖലയുടെ ഭാഗമാണോ രന്യ എന്ന് അധികൃതര്‍ അന്വേഷിക്കുന്നുണ്ട്.

‘മാണിക്യ’യില്‍ (2014) കന്നഡ സൂപ്പര്‍സ്റ്റാര്‍ സുദീപിന്റെ നായികയായി അഭിനയിച്ചതിലൂടെ ശ്രദ്ധ നേടിയ രന്യ റാവു, മറ്റ് ചില ദക്ഷിണേന്ത്യന്‍ സിനിമകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

More Stories from this section

family-dental
witywide