കൊച്ചി: ചാനൽ ചർച്ചകളിലെ ശ്രദ്ധേയ സാന്നിധ്യവും അഭിഭാഷകനുമായ അരുൺ കുമാറിന് പുതിയ ചുമതല നൽകി സി പി എം. എറണാകുളം ജില്ല റെഡ് വാളണ്ടിയർ ക്യാപ്റ്റനായാണ് അരുൺ കുമാറിനെ നിയോഗിച്ചിരിക്കുന്നത്. സഖാക്കളോട് ഈ സന്തോഷ വിവരം ഫേസ്ബുക്ക് കുറിപ്പിലൂടെ അരുൺ കുമാർ പങ്കുവച്ചു. തൃക്കാക്കര ഉപ തിരഞ്ഞെടുപ്പിൽ ആദ്യ ഘടത്തിൽ മത്സരിപ്പിക്കാൻ സി പി എം ആലോചിച്ചിരുന്ന യുവ നേതാക്കളിൽ ഒരാളാണ് അരുൺ കുമാർ.
ആകെ മാറ്റം…… പുതിയ ചുമതല. സി.പി.ഐ എം എറണാകുളം ജില്ല റെഡ് വാളണ്ടിയർ ക്യാപ്റ്റൻ – എന്നാണ് അരുൺ കുമാർ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നത്. ഇതിനൊപ്പം റെഡ് വാളണ്ടിയർ ക്യാപ്റ്റനായുള്ള ചിത്രവും പങ്കുവച്ചിട്ടുണ്ട്.