നോട്ടം ശരിയല്ലെന്നും, ബഹുമാനിക്കുന്നില്ലെന്നും സീനിയേഴ്‌സ്, മര്‍ദ്ദനമേറ്റ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ എല്ലൊടിഞ്ഞു, കോട്ടയത്തിനു പിന്നാലെ കണ്ണൂരും റാഗിംഗ് ക്രൂരത

പാനൂര്‍ : കോട്ടയം സര്‍ക്കാര്‍ നഴ്‌സിങ് കോളജിലെ റാഗിംങ്ങിന്റെ ക്രൂരത കണ്ട ഞെട്ടല്‍ മാറുംമുമ്പ് കണ്ണൂരുനിന്നും സമാന വാര്‍ത്തകള്‍. ‘നോട്ടം ശരിയല്ലെന്നും, ബഹുമാനിക്കുന്നില്ലെന്നുമാണ്’ സീനിയേഴ്‌സിന്റെ ക്രൂരതയുടെ കാരണം. കൊളവല്ലൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ മര്‍ദിച്ച് എല്ലൊടിച്ച അഞ്ച് പ്ലസ് ടു വിദ്യാര്‍ഥികളെ പ്രതി ചേര്‍ത്ത് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്‌തെന്നു പൊലീസ് പറഞ്ഞു. കൊളവല്ലൂര്‍ പിആര്‍എം സ്‌കൂളിലാണു ദാരുണ സംഭവം.

പ്ലസ്‌വണ്‍ വിദ്യാര്‍ഥി പാറാട് തളിയന്റവിട മുഹമ്മദ് നിഹാലിനെ (17)യാണ് സാരമായ പരുക്കുകളോടെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തോളെല്ലിനു പരുക്കേറ്റ നിഹാലിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ബുധനാഴ്ച രാത്രിയാണു സംഭവം. പ്ലസ്ടു വിദ്യാര്‍ഥികളെ അനുസരിച്ചില്ലെന്ന് പറഞ്ഞാണ് ആക്രമിച്ചത്. നിലത്തിട്ടു വലിച്ചതായും ആരോപണമുണ്ട്. രണ്ടാഴ്ചയായി സ്‌കൂളില്‍ സംഘര്‍ഷാവസ്ഥയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

More Stories from this section

family-dental
witywide