അബുദാബി: ബ്രേക്ക് തകരാർ കാരണം അബുദാബി–കോഴിക്കോട് എയർ ഇന്ത്യാ എക്സ്‌പ്രസ് യാത്ര മുടങ്ങി. വിമാനം യാത്രക്കാരുമായി പുലർച്ചെ യാത്രതിരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇന്നലെ പുലർച്ചെ കരിപ്പൂരിലേക്കു പോകേണ്ടിയിരുന്ന വിമാനമാണ് ബ്രേക്ക് തകരാർ മൂലം മണിക്കൂറുകളോളം യാത്രക്കാരുമായി റൺവേയിൽ കിടന്നത്.
തകരാർ പരിഹരിക്കാൻ ശ്രമിച്ചെങ്കിലും ഏറെനേരം കഴിഞ്ഞിട്ടും പരിഹാരമായില്ല. തുടർന്ന് യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി. സർവീസ് സമയം മാറ്റിയതോടെ ഇതേ വിമാനത്തിൽ മറ്റു സെക്ടറുകളിലേക്കു യാത്ര ചെയ്യേണ്ടിയിരുന്നവരുടെ യാത്രയും മുടങ്ങി.
Air India express flight delay after break issue