അമേരിക്കയുടെ ഹാരി എസ്. ട്രൂമാൻ വിമാനവാഹിനിക്കപ്പൽ മെഡിറ്ററേനിയൻ കടലിൽ ഒരു വ്യാപാര കപ്പലുമായി കൂട്ടിയിടിച്ചു

വാഷിംഗ്ടൺ: യുഎസ്എസ് ഹാരി എസ്. ട്രൂമാൻ വിമാനവാഹിനിക്കപ്പൽ മെഡിറ്ററേനിയൻ കടലിൽ ഒരു വ്യാപാര കപ്പലുമായി കൂട്ടിയിടിച്ചതായി യുഎസ് നാവികസേന വ്യാഴാഴ്ച അറിയിച്ചു.

ഈജിപ്തിലെ സെയ്ദ് തുറമുഖത്തിനു സമീപം കാരിയർ സർവീസ് നടത്തുന്നതിനിടെ കഴിഞ്ഞ ദിവസം വൈകിട്ടാണ് ബെസിക്റ്റാസ്-എമ്മുമായി യുദ്ധക്കപ്പൽ കൂട്ടിയിടിച്ചത് എന്ന് യുഎസ് നേവി കമാൻഡർ തിമോത്തി ഗോർമാൻ ഒരു പ്രസ്താവനയിൽ പറഞ്ഞു.

“ഹാരി എസ്. ട്രൂമാന് (സിവിഎൻ 75) അപകടത്തിൽ കേടുപാടുകളില്ല, പരുക്കുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രൊപ്പൽഷൻ പ്ലാന്റുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ല, സുരക്ഷിതവും സുസ്ഥിരവുമായ അവസ്ഥയിലാണ്,” ഗോർമാൻ പറഞ്ഞു, സംഭവത്തെ കുറിച്ച് അന്വേഷിക്കുകയാണെന്നും അവർ അറിയിച്ചു.

കൂട്ടിയിടിക്ക് ശേഷമുള്ള ബെസിക്റ്റാസ്-എം വ്യാപാര കപ്പലിൻ്റെ അവസ്ഥയെക്കുറിച്ച് പ്രസ്താവനയിൽ പരാമർശിച്ചിട്ടില്ല. പനാമയുടെ പതാകയുള്ള കപ്പലാണ് ഇത്.

ആയിരക്കണക്കിന് നാവികർ ഉൾപ്പെടുന്നതും ഡസൻ കണക്കിന് വിമാനങ്ങൾ വഹിക്കുന്നതുമായ ഭീമൻ യുദ്ധക്കപ്പലുകൾ – ലോകമെമ്പാടുമുള്ള സമുദ്രങ്ങളിൽ അമേരിക്ക വിന്യസിച്ചിട്ടുണ്ട്.

Aircraft Carrier Harry S Truman Collides With Merchant Ship

More Stories from this section

family-dental
witywide