ഗാസയില്‍ നിന്ന് ശനിയാഴ്ച മോചിപ്പിക്കപ്പെടുന്നവരില്‍ അമേരിക്കന്‍ പൗരനും, ഏറ്റവും പ്രായം കുറഞ്ഞ ബന്ദികളുടെ പിതാവും

ഗാസ സിറ്റി : വെടിനിര്‍ത്തല്‍-ബന്ദി കൈമാറ്റ കരാറിന്റെ ഭാഗമായി ഗാസയില്‍ നിന്ന് ശനിയാഴ്ച മോചിപ്പിക്കപ്പെടുന്നവരില്‍ അമേരിക്കക്കാരനും. മൂന്ന് ഇസ്രായേലി ബന്ദികളെയാണ് ശനിയാഴ്ച മോചിപ്പിക്കുക. ഇവരിലൊരാള്‍ക്ക് അമേരിക്കന്‍ പൗരത്വവുമുണ്ട്. 2023 ഒക്ടോബര്‍ 7 ന് ഇസ്രായേലില്‍ നിന്ന് പിടിക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ ബന്ദികളുടെ പിതാവും നാളെ മോചിപ്പിക്കപ്പെടുന്നവരുടെ കൂട്ടത്തിലുണ്ട്.

കീത്ത് സീഗല്‍, യാര്‍ഡന്‍ ബിബാസ്, ഓഫര്‍ കാല്‍ഡെറോണ്‍ എന്നീ മൂന്ന് പേരെയാണ് നാളെ മോചിപ്പിക്കുന്നത്. ഈ വിവരം അവരുടെ കുടുംബങ്ങളെ അറിയിച്ചതായി ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇസ്രായേല്‍-അമേരിക്കന്‍ പൗരനായ സീഗലിനെ വീട്ടില്‍ നിന്നാണ് കൊണ്ടുപോയത്. അദ്ദേഹത്തോടൊപ്പം തട്ടിക്കൊണ്ടുപോയ ഭാര്യ അവീവയെ ഇസ്രായേലും ഹമാസും തമ്മിലുള്ള ഹ്രസ്വകാല വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി 2023 നവംബറില്‍ വിട്ടയച്ചു.

ബിബാസിനെ ഭാര്യ ഷിരി, ആണ്‍മക്കളായ ക്വഫിര്‍, ഏരിയല്‍ എന്നിവരോടൊപ്പമാണ് തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടുപോകപ്പെടുമ്പോള്‍ ക്വഫിറിന് വെറും ഒമ്പത് മാസമായിരുന്നു പ്രായം. ഒക്ടോബര്‍ 7 ന് പിടിക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ ബന്ദിയായിരുന്നു ഈ കുഞ്ഞ്. എന്നാല്‍ 2023 നവംബറില്‍ ഷിരി, ക്വഫിര്‍, ഏരിയല്‍ എന്നിവര്‍ ഇസ്രായേലി വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് ഹമാസ് അവകാശപ്പെടുന്നത്.

More Stories from this section

family-dental
witywide