
ബ്രസൽസ്: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ താരിഫ് ഭീഷണിയെ നേരിടാനും പ്രത്യാഘാതങ്ങൾ കുറയ്ക്കുന്നതിന് ബ്രസൽസിൽ പുതിയ സ്വതന്ത്ര വ്യാപാര കരാറിന്റെ (എഫ്‌ടി.എ) നിർണായക ചർച്ചകൾക്കൊരുങ്ങി ഇന്ത്യയും യൂറോപ്യൻ യൂണിയനും. യുഎസ് സമ്മർദ്ദം വർധിക്കുന്നതിനിടെ ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ വ്യാപാര പ്രതിസന്ധിയാണ് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ഇപ്പോൾ നേരിട്ട് കൊണ്ടിരിക്കുന്നത്.
നിർണായകമായ സാമ്പത്തിക പ്രതിവിധിക്കായി യൂറോപ്യൻ യൂണിയനുമായി ചേർന്നുകൊണ്ട് വർഷാവസാനത്തോടെ കരാറിലെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്‌നും പ്രതിജ്ഞയെടുത്തു. പാലുൽപ്പന്നങ്ങൾ, വൈൻ, ഓട്ടോമൊബൈലുകൾ എന്നിവയുടെ തീരുവ കുറക്കാൻ ഇന്ത്യയോട് യൂറോപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇറക്കുമതി ചെയ്യുന്ന വൈനുകളുടെ മേലുള്ള ഇന്ത്യയുടെ 150 ശതമാനം തീരുവ 30-40 ശതമാനമായി കുറക്കണമെന്നാണ് യൂറോപ്യൻ വൈൻ നിർമാതാക്കളുടെ ആവശ്യം. അതേസമയം, ബിഎംഡബ്ല്യു, മെഴ്‌സിഡസ് ബെൻസ് പോലുള്ള വാഹന നിർമാതാക്കൾ തീരുവ 100-125 ശതമാനത്തിൽ നിന്ന് 10-20 ശതമാനമായി കുറക്കയ്ണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.