ഡിഎംകെയെ അധികാരത്തില്‍നിന്നു പുറത്താക്കും വരെ ചെരിപ്പണിയില്ലെന്ന് അന്ന് അണ്ണാമലൈ, ഇന്ന് പുതിയ ചെരുപ്പിട്ട് ശപഥം പിന്‍വലിച്ചു !

ചെന്നൈ: ഡിഎംകെയെ അധികാരത്തില്‍നിന്നു പുറത്താക്കും വരെ ചെരിപ്പണിയില്ലെന്ന ശപഥം പിന്‍വലിച്ച് തമിഴ്‌നാട് മുന്‍ അധ്യക്ഷന്‍ കെ.അണ്ണാമലൈ. ബിജെപിയുടെ പുതിയ സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റ നൈനാര്‍ നാഗേന്ദ്രന്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് അണ്ണാമലൈ തീരുമാനം മാറ്റിയത്. നൈനാര്‍ ചുമതലയേല്‍ക്കുന്ന ചടങ്ങിനിടെയാണ് അതേവേദിയില്‍വെച്ച് പുതിയ ചെരിപ്പ് അണ്ണാമലൈ ധരിച്ചത്.

എന്‍ഡിഎ വിട്ട എഐഎഡിഎംകെ അദ്ദേഹത്തെ അധ്യക്ഷ സ്ഥാനത്ത് നിന്നും അണ്ണാമലൈയെ മാറ്റുമെന്ന ഉറപ്പ് ലഭിച്ചതോടെ മുന്നണിയിലേക്ക് തിരിച്ചുവന്നിരുന്നു. 2024 ഡിസംബര്‍ അവസാനമാണ് അണ്ണാമലൈ ശപഥം ചെയ്തത്.

ഡിഎംകെയെ ഭരണത്തില്‍ നിന്ന് താഴെ ഇറക്കിയ ശേഷം മാത്രമേ താനിനി ചെരുപ്പിടുകയുള്ളൂവെന്ന് വാര്‍ത്താ സമ്മേളനത്തിലായിരുന്നു അന്ന് അദ്ദേഹം പ്രഖ്യാപിച്ചത്. വാര്‍ത്താ സമ്മേളനത്തിനിടയില്‍ തന്നെ അണ്ണാമലൈ, ചെരുപ്പ് ഊരിമാറ്റുകയും ചെയ്തിരുന്നു.

More Stories from this section

family-dental
witywide