
കൊല്ലം: കൊല്ലത്ത് ഉത്സവ ഗാനമേളയില്‍ വീണ്ടും വിവാദം. കൊല്ലത്തെ ക്ഷേത്രത്തിൽ ആര്‍ എസ് എസ് ഗണഗീതം പാടിയെന്ന് പരാതി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള കോട്ടുക്കല്‍ മഞ്ഞിപ്പുഴ ക്ഷേത്രത്തിലാണ് ഗണഗീതം പാടിയത്. ക്ഷേത്രോപദേശക സമിതി വൈസ് പ്രസിഡന്റ് അഖില്‍ ശശി കടയ്ക്കല്‍ പൊലീസിലും ദേവസ്വം ബോര്‍ഡിലും പരാതി നല്‍കി. ക്ഷേത്രത്തിലും പരിസരത്തും ആര്‍ എസ് എസിന്റെ കൊടി തോരണങ്ങള്‍ കെട്ടിയിരിക്കുന്നതായും പരാതിയിലുണ്ട്. നാഗര്‍കോവില്‍ നൈറ്റ് ബേര്‍ഡ്‌സ് എന്ന ട്രൂപ്പാണ് പരിപാടി അവതരിപ്പിച്ചത്. സമീപത്തെ കടയ്ക്കല്‍ ക്ഷേത്രത്തില്‍ സി പി എം വിപ്ലവഗാനം പാടിയതില്‍ കേസ് എടുത്തിരുന്നു.
Tags: