വാഷിംഗ്ടണ്‍: അവിഹിത ബന്ധം ഒതുക്കിത്തീര്‍ക്കാന്‍ പോണ്‍താരം സ്‌റ്റോമി ഡാമിയല്‍സിന് പണം നല്‍കിയതുമായ ബന്ധപ്പെട്ട ഹഷ് മണി കേസില്‍ നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് വീണ്ടും തിരിച്ചടി. ശിക്ഷാവിധി നിര്‍ത്തലാക്കാനുള്ള ട്രംപിന്റെ അവസാന നിമിഷശ്രമവും യുഎസ് സുപ്രീം കോടതി വ്യാഴാഴ്ച നിരസിച്ചു.
വെള്ളിയാഴ്ചത്തെ ശിക്ഷാവിധി തടയണമെന്ന ട്രംപിന്റെ അടിയന്തര അപേക്ഷ 5-4 വോട്ടുകള്‍ക്കാണ് ഉന്നത കോടതി തള്ളിയത്. ട്രംപിന് നടപടിക്രമങ്ങളില്‍ വെര്‍ച്വലായി പങ്കെടുക്കാന്‍ അനുവാദമുണ്ടെന്നും കോടതി പറഞ്ഞു.
പോണ്‍താരം സ്റ്റോമി ഡാനിയേലിന് പണം നല്‍കിയതുമായി ബന്ധപ്പെട്ട് ബിസിനസ്സ് രേഖകള്‍ വ്യാജമായി നിര്‍മ്മിച്ചതിന് മെയ് മാസത്തില്‍ ട്രംപിനെതിരെ 34 കുറ്റങ്ങള്‍ ചുമത്തിയിയിരുന്നു. വെള്ളിയാഴ്ച രാവിലെ 9.30 ന് (പ്രാദേശിക സമയം,) മാന്‍ഹട്ടനില്‍ നിന്നും വിധി എത്തും. ജനുവരി 20 ന് അധികാരമേല്‍ക്കാന്‍ തയ്യാറെടുക്കുന്ന ട്രംപ്, ശിക്ഷാവിധി വൈകിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബുധനാഴ്ച സുപ്രീം കോടതിയില്‍ അടിയന്തര അപേക്ഷ സമര്‍പ്പിച്ചിരുന്നു.