
ന്യൂഡല്‍ഹി: യുഎസിലെ കാലിഫോര്‍ണിയയിലെ ഹിന്ദു ക്ഷേത്രം ചുവരെഴുത്തുകൊണ്ട് വികൃതമാക്കിയ സംഭവത്തിലെ ഇന്ത്യ അപലപിച്ചു. ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ നിയമപാലകരോട് ഇന്ത്യ ആവശ്യപ്പെടുകയും ചെയ്തു.
ഇത്തരം പ്രവൃത്തികളെ ‘നിന്ദ്യമെന്ന്’ വിശേഷിപ്പിച്ച വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍, ആരാധനാലയങ്ങള്‍ക്ക് മതിയായ സുരക്ഷ പ്രാദേശിക അധികാരികള്‍ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.
Our response to media queries regarding vandalism at a Hindu Temple in California:
— Randhir Jaiswal (@MEAIndia) March 9, 2025
🔗 https://t.co/8H25kCdwhY pic.twitter.com/H59bYxq7qZ
ലോസ് ഏഞ്ചല്‍സിലെ ചിനോ ഹില്‍സിലെ ക്ഷേത്രത്തിന്റെ ചുവരുകളിലാണ് ഹിന്ദുവിരുദ്ധ എഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടത്.