‘പിണറായിക്കൊപ്പം കാണുന്ന ഈ താടിക്കാരനും തൊപ്പിക്കാരനും കേരളത്തെ ഇമ്മിണി വല്യ ജിഹാദിസ്ഥാനാക്കി’: അബുള്ള കുട്ടി

കണ്ണൂർ: കേരളം ഇമ്മിണി വല്യ ജിഹാദിസ്ഥാനാണെന്ന പരാമർശവുമായി മുൻ എം പിയും ബിജെപി നേതാവുമായ എ പി അബുള്ള കുട്ടി രംഗത്ത്. മുഖ്യമന്ത്രി പിണറായി വിജയനെയും പി ഡി പി നേതാവ് അബ്‌ദുൾ നാസർ മദനിയെയും കുറ്റപ്പെടുത്തിയാണ് അബുള്ള കുട്ടി, കേരളം ഇമ്മിണി വല്യ ജിഹാദിസ്ഥാനാണെന്ന് ഫേസ്ബുക്ക്‌ കുറിപ്പിലൂടെ പറഞ്ഞിരിക്കുന്നത്.

അബുള്ള കുട്ടിയുടെ കുറിപ്പ്

കേരളത്തെ കുട്ടി പാക്കിസ്ഥാൻ എന്ന് വിളിച്ചതാണല്ലോ ഇപ്പോഴത്തെ വിവാദം. സത്യത്തിൽ കേരളം ഇമ്മിണി വല്യ ജിഹാദി സ്ഥാൻ തന്നെയാണ്. അതിന് ഉത്തരവാദികളിൽ ഒരാൾ പിണറായിക്കൊപ്പം കാണുന്ന ഈ താടിക്കാരനും തൊപ്പിക്കാരനും മാത്രമാണ്… സംശയമുള്ളവർ മൂന്നു പതിറ്റാണ്ട് മുമ്പ് ഇദ്ദേഹം കേരളത്തിലെമ്പാടും നടത്തിയ പ്രഭാഷണങ്ങളുടെ കാസറ്റുകൾ ഒന്നുകൂടി കേട്ട് നോക്കൂ… കാസർകോട്ട് നിന്നും കണ്ണൂരിൽ നിന്നും ആലുവയിൽ നിന്നും ഉന്നത വിദ്യാഭ്യാസം നേടിയ മുസ്ലിം ചെറുപ്പക്കാരെ സിറിയയിൽ ആട് മേയ്ക്കാൻ അയച്ചത് ഇയാളെ പോലുള്ള തീവ്രവാദികളാണ്…. ഇതുപോലെയുള്ള ദേശവിരുദ്ധരുമായി CPM ഉണ്ടാക്കിയ അവിഹിത കൂട്ടുകെട്ടുകൾ കേരളം ഒരിക്കലും മറക്കില്ല… പൊറുക്കില്ല

Also Read

More Stories from this section

family-dental
witywide