വാഷിങ്ടൺ: ഗാസ വൃത്തിയാകണമെങ്കിൽ അവിടെയുള്ള ജനങ്ങളെ മാറ്റിപ്പാർപ്പിക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ഗാസയിലെ അഭയാർത്ഥികളെ ഈജിപ്ത്, ജോർദാൻ എന്നീ രാജ്യങ്ങൾ ഏറ്റെടുക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. എയർഫോഴ്‌സ് വണ്ണിൽ മാധ്യമപ്രവർത്തകര്‍ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമനുമായും ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്ത അൽ-സിസിയുമായി ഇക്കാര്യം ചർച്ച ചെയ്യും.
ഗാസ ആകെ തകർക്കപ്പെട്ടിരിക്കുകയാണ് . ഗാസയിൽ താമസിക്കുക എന്നത് സങ്കീർണമാണ്. അഭയാർത്ഥികളെ മാറ്റിപ്പാർപ്പിക്കണം. ഇവർക്കായി വീട് നിർമിച്ച് നൽകുമെന്നും ട്രംപ് പറഞ്ഞു. അതേസമയം, അഭയാർത്ഥികളെ അറബ് രാജ്യങ്ങൾ ഏറ്റെടുക്കണമെന്ന ട്രംപിന്റെ പ്രസ്താവനയെ എതിർത്ത് ഹമാസ് രംഗത്തെത്തി. പലസ്തീനികളെ ഗാസയില്‍ നിന്ന് കുടിയൊഴിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളെയും എതിര്‍ക്കുമെന്ന് ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ അംഗം ബസീം നെയിം പറഞ്ഞു.
Arab countries take over Gaza’s people, says Trump