
യുഎസിലുടനീളമുള്ള പ്രധാന നഗരങ്ങളിൽ അനധികൃത കുടിയേറ്റക്കാരുടെ അറസ്റ്റ് ട്രംപ് ഭരണകൂടം വർദ്ധിപ്പിച്ചിട്ടുണ്ട്, കുറ്റവാളികളും ക്രിമിനൽ ചരിത്രമില്ലാത്തവരും ഉൾപ്പെടെ ആയിരക്കണക്കിന് ആളുകളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അനധികൃത കുടിയേറ്റക്കാരെ പാർപ്പിക്കാനായി ക്യൂബയിലെ ഗ്വാണ്ടനാമോ ബേയിൽ വിപുലമായ തടങ്കൽ പാളയങ്ങൾ ഉണ്ടാക്കുമെന്ന് പ്രസിഡൻ്റ് ട്രംപ് അറിയിച്ചു. 30,000 പേരെ തടങ്കലിൽ വയ്ക്കാൻ യുഎസ് സൗകര്യം ഒരുക്കുമെന്നാണ് ട്രംപ് അറിയിച്ചു.
എക്സിക്യൂട്ടീവ് ഉത്തരവിന്റെ രൂപത്തിലായിരിക്കും ഈ നീക്കം, പെന്റഗൺ ഇത് നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുൻകാലങ്ങളിൽ വിവിധ യുഎസ് ഭരണകൂടങ്ങൾ ഗ്വാണ്ടനാമോ മൈഗ്രന്റ് ഓപ്പറേഷൻസ് സെന്റർ അല്ലെങ്കിൽ ജിഎംഒസി എന്ന സ്ഥലത്ത് കുടിയേറ്റക്കാരെ പാർപ്പിച്ചിരുന്നു. പക്ഷേ അവർ തടങ്കലുകളിലല്ല കഴിഞ്ഞിരുന്നത്. ഇപ്പോൾ അത് തടങ്കലാക്കി മാറഅറുകയാണ്.
ജനുവരി 20 ന് ട്രംപ് അധികാരമേറ്റതിനുശേഷം, ചിക്കാഗോ, ന്യൂയോർക്ക്, ഡെൻവർ, ലോസ് ഏഞ്ചൽസ് എന്നിവയുൾപ്പെടെയുള്ള നഗരങ്ങളിൽ റെയ്ഡുകൾ നടന്നിട്ടുണ്ട്. അത് തുടരുകയാണ്. പല കുടിയേറ്റക്കാരും ജോലിക്കു പോകുന്നില്ല. പലരും പേടിച്ച് കുട്ടികളെ സ്കൂളിലും വിടുന്നില്ല.
കുറ്റവാളികളുടെ അറസ്റ്റിന് മുൻഗണന നൽകുമെങ്കിലും, രാജ്യത്ത് നിയമവിരുദ്ധമായി വന്ന ആരെയും വെറ്തുവിടില്ല എന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് അറിയിച്ചിട്ടുണ്ട്. “അവർ നിയമവിരുദ്ധമായി നമ്മുടെ രാജ്യത്തിന്റെ നിയമങ്ങൾ ലംഘിച്ചു, അതിനാൽ, അവർ കുറ്റവാളികളാണ്,” ചൊവ്വാഴ്ച അവർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ട്രംപ് വൈറ്റ് ഹൗസിൽ തിരിച്ചെത്തിയതിനുശേഷം 3,500-ലധികം അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ ഈ റെയ്ഡുകളിൽ പിടിക്കപ്പെടുന്ന രേഖകളില്ലാത്ത ഏതൊരു കുടിയേറ്റക്കാരനും – കുറ്റവാളികളായാലും അല്ലെങ്കിലും – അറസ്റ്റിനും നാടുകടത്തലിനും വിധേയമാകുമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കിയിട്ടുണ്ട്
,
Arrests of illegal immigrants continue massive detention camps at Guantanamo Bay