
തിരുവനന്തപുരം: പി എസ് സഞ്ജീവും എം ശിവപ്രസാദും ഇനി എസ് എഫ് ഐ സംസ്ഥാന കമ്മിറ്റിയെ നയിക്കും. തിരുവനന്തപുരത്ത് നടന്ന 35-ാം സംസ്ഥാന സമ്മേളനമാണ് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തത്. എം ശിവപ്രസാദിനെ സംസ്ഥാന പ്രസിഡന്‍റായും പി എസ് സഞ്ജീവിനെ സംസ്ഥാന സെക്രട്ടറിയായും സംസ്ഥാന സമ്മേളനം തിരഞ്ഞെടുത്തു. കെ അനുശ്രിക്കും പി എം ആര്‍ഷോക്കും പകരക്കാരായാണ് ശിവപ്രസാദും സഞ്ജീവും എസ് എഫ് ഐയെ നയിക്കാനെത്തുന്നത്.
എസ് എഫ് ഐ ആലപ്പുഴ ജില്ലാ സെക്രട്ടറിയും ബാലസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമായിരുന്നു ശിവപ്രസാദ്. എസ് എഫ് ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയിയിരുന്നു സഞ്ജീവ്. കണ്ണൂർ സർവകലാശാല പാലയാട് ക്യാമ്പസിൽ അവസാന വർഷ എൽ എൽബി വിദ്യാർഥിയാണ്. കണ്ണൂർ എസ് എൻ കോളേജിൽ നിന്ന് ഇക്കണോമിക്സിൽ ബിരുദം നേടി.
പി ബിബിന്‍ രാജ്, താജുദ്ദീന്‍ പി, അഡ്വ. പി അക്ഷര, സാന്ദ്ര രവീന്ദ്രന്‍, കെ എസ് അമല്‍ എന്നവരെ വൈസ് പ്രസിഡന്റുമാരായും എന്‍ ആദില്‍, ടോണി കുരിയാക്കോസ്, കെ യു സരിത, സയ്യിദ് മുഹമ്മദ് സാദിഖ്, എസ് കെ ആദര്‍ശ് എന്നിവരെ ജോയിന്‍റ് സെക്രട്ടറിമാരായും സമ്മേളനം തിരഞ്ഞെടുത്തു.