കേന്ദ്ര ധനമന്ത്രിയെ കണ്ടിട്ടും മുഖ്യമന്ത്രി വിഷയം ഉന്നയിക്കാത്തതിൽ ആശമാർക്ക് നിരാശ, നാളെ പ്രതിഷേധ പൊങ്കാല, സാധങ്ങൾ എത്തിച്ച് സുരേഷ് ഗോപി

തിരുവനന്തപുരം: കേന്ദ്രധനമന്ത്രി നിർമല സീതാരാമനുമായുള്ള കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി പിണറായി വിജയൻ, തങ്ങളുടെ വിഷയം ഉന്നയിക്കാത്തതിൽ ആശമാർക്ക് നിരാശയും പ്രതിഷേധവും. കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി ആശാ വര്‍ക്കര്‍മാരുടെ സമരം ഉന്നയിക്കാത്തത് ദൗര്‍ഭാഗ്യകരമെന്ന് ആശ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കി. കണക്കുകളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ പരസ്പരം പഴിചാരിയിട്ട് കാര്യമില്ലെന്നും കണക്കുകളിൽ വ്യക്തത വരുത്തുകയാണ് വേണ്ടതെന്നും ആശാ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. ഇതിന്‍റെ ഭാഗമായി ആറ്റുകാൽ പൊങ്കാലക്കിടെ തലസ്ഥാന നഗരത്തിൽ നാളെ ‘പ്രതിഷേധ പൊങ്കാല’ ഇട്ട് സമരം ശക്തമാക്കാനാണ് ആശാമാരുടെ തീരുമാനം.

അതേസമയം തന്‍റെ ഇടപെടലിലൂടെ നേരിയ മാറ്റം ഉണ്ടായിട്ടുണ്ടെന്ന് സമരപന്തലിൽ ഇന്നുമെത്തി കേന്ദ്ര മന്ത്രി സുരേഷ് ഗോപി പറഞ്ഞു. നാളെ പ്രതിഷേധ പൊങ്കാല ഇട്ട് സമരം ശക്തമാക്കാൻ തീരുമാനിച്ച ആശമാർക്ക് അതിന് വേണ്ട സാധനങ്ങൾ സുരേഷ് ഗോപി എത്തിക്കുകയും ചെയ്തിട്ടുണ്ട്. ഇൻസെൻറീവ് കൂട്ടുമെന്ന കേന്ദ്രമന്ത്രിയുടെ പ്രഖ്യാപനത്തിന്‍റെ ചുവട് പിടിച്ചാണ് സുരേഷ് ഗോപി ഇന്ന് വീണ്ടും സമരക്കാരെ കണ്ടത്.

Also Read

More Stories from this section

family-dental
witywide