
ഡല്‍ഹി: ആശവര്‍ക്കര്‍മാരുടെ സമരത്തില്‍ പരിഹാരം തേടി കേന്ദ്ര ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേരളത്തിന് അധികമായി 120 കോടി അനുവദിച്ചിട്ടുണ്ടെന്ന് ജെപി നദ്ദ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്താണ് വീഴ്ചയെന്ന് നദ്ദ അറിയിച്ചുവെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
ഉച്ചയോടെയാണ് സുരേഷ് ഗോപി കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയെ കണ്ടത്. ആശവര്‍ക്കര്‍മാരുടെ സമരവും ഇവരുടെ പ്രശ്നങ്ങളും സുരേഷ് ഗോപി കേന്ദ്രമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. സംസ്ഥാനത്തിന്റെ അധികാരപരിധിയിലാണ് പ്രശ്‌നപരിഹാരമെന്നും ജെപി നദ്ദ അറിയിച്ചു. കേന്ദ്രത്തിന് ഒന്നും ചെയ്യാനില്ല. ക്രമസമാധാന പ്രശ്‌നമുണ്ടായാല്‍ ഇടപെടേണ്ടതും സംസ്ഥാനമാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
നേരത്തെ ആശ വര്‍ക്കര്‍മാരുടെ സമരപ്പന്തല്‍ സന്ദര്‍ശിച്ച സുരേഷ് ഗോപി സമരക്കാര്‍ക്ക് പിന്തുണ അറിയിച്ചിരുന്നു. ആശ വര്‍ക്കര്‍മാരുടെ ആവശ്യങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയേയും കേന്ദ്ര ആരോഗ്യമന്ത്രിയേയും അറിയിക്കുമെന്നും വ്യക്തമാക്കിയിരുന്നു. ഈ വാക്ക് പാലിച്ചാണ് ഇപ്പോൾ നദ്ദയെ കണ്ടത്.