മോസ്കോ: സിറിയയിൽ ഭരണം നഷ്ടപ്പെട്ട് റഷ്യയിൽ അഭയം തേടിയ സിറിയൻ മുൻ പ്രസിഡന്റ് ബഷാർ അൽ അസദിനെ വിഷം നൽകി കൊലപ്പെടുത്താൻ ശ്രമമെന്ന് റിപ്പോർട്ട്. റഷ്യയുടെ മുൻ ചാരന്റെ എക്സ് അക്കൗണ്ടായ ജനറൽ എസ്‌വിആറാണ് ആരോപണം ഉന്നയിച്ചത്. ഞായറാഴ്ച അസദിന് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായെന്നും കടുത്ത ചുമയെയും ശ്വാസംമുട്ടലിനെയും തുടർന്ന് അദ്ദേഹം ചികിത്സ തേടിയെന്നും അക്കൗണ്ടിൽ പറയുന്നു.
റഷ്യയിലെ അപ്പാർട്മെന്റിൽ ചികിത്സയിലാണ് അസദ്. പരിശോധനകളിൽ അദ്ദേഹത്തിന്റെ ശരീരത്തിൽ വിഷാംശമുണ്ടായിരുന്നെന്നു കണ്ടെത്തിയെന്നും പറയുന്നു. അതേസമയം, അസദിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടായിട്ടുണ്ട്. എന്നാൽ റഷ്യയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രതികരണമുണ്ടായിട്ടില്ല.
Assassination attempt against bashar Al Assad in Russia