ന്യൂയോർക്ക്: പുതുവത്സരദിനത്തിൽ അമേരിക്കയിൽ അജ്ഞാതന്‍റെ വൻ ആക്രമണം. അമേരിക്കയിലെ ന്യൂ ഓർലിയൻസിൽ ജനക്കൂട്ടത്തിനിടയിലേക്ക് കാറിടിച്ചു കയറ്റുകയായിരുന്നു അക്രമി. 10 പേർക്കാണ് ആക്രമണത്തിൽ ജീവൻ നഷ്ടമായത്. ബൂർബൺ സ്ട്രീറ്റിൽ പുതുവർഷാഘോഷത്തിനിടെയാണ് സംഭവം. കാറിടിച്ചുകയറ്റിയശേഷം ഇയാൾ പുറത്തിറങ്ങി ജനക്കൂട്ടത്തിനുനേർക്ക് വെടിവച്ചുവെന്നും റിപ്പോർട്ടുണ്ട്.
പൊലീസ് തിരികെ വെടിവച്ചതായും വിവരമുണ്ട്. എന്നാൽ ഇയാൾക്ക് വെടിയെറ്റോ എന്ന കാര്യത്തിൽ സ്ഥിരീകരണമുണ്ടായിട്ടില്ല. സംഭത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതേയുള്ളു. അമേരിക്കയെ ഭയപ്പെടുത്തിയ ആക്രമണമാണ് നടന്നതെന്നും കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കുടുംബത്തിനൊപ്പമുണ്ടെന്നും ഗവർണർ ജെഫ് ലാൻഡ്രി എക്സിലൂടെ പ്രതികരിച്ചു.