
വാഷിംഗ്ടണ്‍ : ശതകോടീശ്വരനായ വ്യവസായിയില്‍ നിന്നും രാഷ്ട്രീയകാരനിലേക്കുന്ന ചുവടുമാറ്റത്തിലാണ് ഇലോണ്‍ മസ്‌ക്. യുഎസ് ഗവണ്‍മെന്റിന്റെ നൈപുണ്യവികസന, ഉപദേശക വകുപ്പായ ഡോജിന്റെ (DOGE) മേധാവിയായ മസ്‌കിന്റെ ഇലക്ട്രിക് വാഹന നിര്‍മാണക്കമ്പനിയായ ടെസ്‌ലയ്‌ക്കെതിരെ യുഎസിലും കാനഡയിലുമായി പലയിടങ്ങളിലും ആക്രമണങ്ങല്‍ തുടര്‍ക്കഥയാകുകയാണ്. ഷോറൂമുകള്‍ക്കടുത്ത് സംശയാസ്പദവസ്തുക്കള്‍ കണ്ടെത്തിയ പശ്ചാത്തലത്തില്‍, കുറ്റാനേഷ്വണ ഏജന്‍സി എഫ്ബിഐ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു. ബ്യൂറോ ഓഫ് ആല്‍ക്കഹോള്‍, ടുബാക്കോ, ഫയര്‍ആംസ് ആന്‍ഡ് എക്‌സ്‌പ്ലോസീവ്‌സു(എടിഎഫ്) മായി ചേര്‍ന്നാണ് അന്വേഷണം.
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അടുപ്പക്കാരനായ മസ്‌കിനെ സംരക്ഷിക്കാന്‍ ട്രംപും കച്ചമുറുക്കി ഇറങ്ങിയിട്ടുണ്ട്. ടെസ്ലയ്ക്കു നേരെയുള്ള ആക്രമണങ്ങളെ ശക്തമായി എതിര്‍ത്ത ട്രംപ് കുറ്റവാളികളെ എല്‍ സാല്‍വഡോറിലെ ജയിലിലേക്ക് അയക്കുമെന്നും 20 വര്‍ഷം വരെ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും മുന്നറിയിപ്പു നല്‍കി.
അസേമയം, ടെസ്‌ലയ്‌ക്കെതിരെ നടക്കുന്നത് ആഭ്യന്തര ഭീകരവാദമാണെന്നും കുറ്റക്കാരെ പിടികൂടി നിയമത്തിനു മുന്നില്‍കൊണ്ടുവരുമെന്നും എഫ്ബിഐ ഡയറക്ടറും ഇന്ത്യന്‍ വംശജനുമായ കാഷ് പട്ടേലും വ്യക്തമാക്കിയിട്ടുണ്ട്.
മാര്‍ച്ച് 29ന് യുഎസിലും മറ്റു രാജ്യങ്ങളിലുമായി 500ഓളം ടെസ്‌ല ഷോറൂമുകളിലും ചാര്‍ജിങ് സ്റ്റേഷനുകളിലും പ്രതിഷേധത്തിനും ആഹ്വാനം ചെയ്തിട്ടുണ്ട്. ടെസ്‌ലയുടെ മോഡലുകള്‍ കത്തിക്കുന്നവര്‍ മനോരോഗികളാണെന്നായിരുന്നു ജീവനക്കാരോടുള്ള മസ്‌കിന്റെ പ്രതികരണം.