ആറ്റുകാൽ പൊങ്കാല ഇന്ന്, ഭക്തലക്ഷങ്ങളാൽ മുഖരിതമായി അനന്തപുരി

തിരുവനന്തപുരം: സന്തോഷവും സന്താപവും അമ്മയ്ക്കു മുന്നിൽ സമർപ്പിച്ച് ആത്മ സായൂജ്യമടയുന്ന ആറ്റുകാൽ പൊങ്കാല ഇന്ന്. ദുഃഖങ്ങളെ കനലിലെരിയിച്ച്, ജീവിതാനന്ദത്തിന്റെ മധുരം നിവേദിച്ച പൊങ്കാലയുമായി മടങ്ങാൻ ഭക്തലക്ഷങ്ങൾ തലസ്ഥാനത്തെത്തി.

നാനാദിക്കുകളിൽനിന്ന് പ്രാർഥനയോടെ എത്തിയ ഭക്തലക്ഷങ്ങൾ നഗരവീഥികളിൽ നിറഞ്ഞു. ഉള്ളിൽ ഒരേയൊരു പ്രാർഥന മാത്രം, അമ്മ! രാവിലെ 9.45 ന് ശുദ്ധപുണ്യാഹത്തോടെയാണ് പൊങ്കാല ചടങ്ങുകൾക്ക് തുടക്കമാകുന്നത്. 10.15ന് അടുപ്പുവെട്ട്.

കണ്ണകി ചരിതത്തിൽ പാണ്ഡ്യ രാജാവിന്റെ വധം നടത്തുന്ന ഭാഗം തോറ്റംപാട്ടുകാർ പാടിയാലുടൻ തന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാടിന്റെ സാന്നിധ്യത്തിൽ മേൽശാന്തി വി.മുരളീധരൻ നമ്പൂതിരി ശ്രീകോവിലിൽ നിന്നുള്ള ദീപം ക്ഷേത്രതിടപ്പള്ളിയിലെ പൊങ്കാല അടുപ്പിൽ പകരും. ഇതേ ദീപം വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിനു മുന്നിലൊരുക്കിയ പണ്ടാര അടുപ്പിലും പകരും.

Attukal Pongala today, lakhs of devotees in Thiruvananthapuram city

More Stories from this section

family-dental
witywide