ഈ വിജയത്തിന് മധുരമേറും! രണ്ടര മണിക്കൂറിലേറെ പോരാടി, ഒടുവിൽ അമേരിക്കയുടെ മാഡിസൻ കീസ് ഓസ്ട്രേലിയന്‍ ഓപ്പണിൽ മുത്തമിട്ടു

സിഡ്നി: ഓസ്ട്രേലിയന്‍ ഓപ്പണ്‍ വനിതാ കിരീടത്തിൽ അമേരിക്കയുടെ മാഡിസന്‍ കീസ് മുത്തമിട്ടു. രണ്ടരമണിക്കൂറിലേറെ നീണ്ട പോരാട്ടത്തിൽ അരീന സബലേങ്കയെ അട്ടിമറിച്ചാണ് കീസ് വിജയം നേടിയത്. കീസിൻ്റെ കരിയറിലെ ആദ്യ ഗ്രാന്‍സ്ലാം കിരീടമാണിത്.

രണ്ടുവര്‍ഷമായി മെല്‍ബണില്‍ തോല്‍വിയറിയാത്ത, ഹാട്രിക് കിരീടം ലക്ഷ്യമിട്ടെത്തിയ ലോക ഒന്നാം നമ്പര്‍ താരത്തെ വീഴ്ത്തിയാണ് 29ാം വയസില്‍ കരിയറിലെ ആദ്യ ഗ്രാന്‍സ്ലാം കിരീടം കീസ് നേടിയത്. ഓസ്ട്രേലിയന്‍ ഓപ്പണ്‍ സ്വന്തമാക്കുന്ന രണ്ടാമത്തെ പ്രായമേറിയ താരമെന്ന ഖ്യാതിയും കീസ് സ്വന്തമാക്കി.സബലേങ്കയുടെ കരുത്താർന്ന ഷോട്ടുകൾക്ക് കൃത്യമായ മറുപടി നൽകിയാണ് കീസ്, കിരീട വിജയം നേടിയത്. ബ്രേക്ക് പോയിന്റോടെ തുടങ്ങിയ കീസ് 6–3 ന് ആദ്യ സെറ്റ് സ്വന്തമാക്കി. പന്ത്രണ്ടാം ഗെയിമില്‍ സബലേങ്കയ്ക്ക് അടിതെറ്റി. തിളക്കമാർന്ന വിജയത്തോടെ കീസ് തൻ്റെ ആദ്യ ഗ്രാന്‍സ്ലാമില്‍ മുത്തമിട്ടു.

More Stories from this section

family-dental
witywide