
ന്യൂഡല്‍ഹി: ഓസ്‌ട്രേലിയന്‍ വനിതാ ക്രിക്കറ്റ് താരം ആഷ്‌ലി ഗാര്‍ഡ്‌നര്‍ വിവാഹിതരായി. പങ്കാളിയായത് കൂട്ടുകാരി മോണിക. വിവാഹ ചിത്രങ്ങള്‍ ആഷ്‌ലി ഗാര്‍ഡ്‌നര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.വര്‍ഷങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നെങ്കിലും വിവാഹിതരായിരുന്നില്ല. ഒരു വര്‍ഷം മുന്‍പാണ് ഇവര്‍ വിവാഹിതരാകാന്‍ തീരുമാനിച്ചത്.
വിവാഹച്ചടങ്ങില്‍ ക്രിക്കറ്റ് താരങ്ങളായ അലിസ ഹീലി, എലിസ് പെറി, കിം ഗാര്‍ത്ത് എന്നിവര്‍ പങ്കെടുത്തു.
27 വയസ്സുകാരിയായ ആഷ്‌ലി ഓസ്‌ട്രേലിയന്‍ വനിതാ ടീമില്‍ ഓള്‍റൗണ്ടറായാണു കളിക്കുന്നത്. വനിതാ പ്രീമിയര്‍ ലീഗില്‍ ഗുജറാത്ത് ജയന്റ്‌സ് ടീമിന്റെ ക്യാപ്റ്റനാണ് ആഷ്‌ലി ഗാര്‍ഡ്‌നര്‍. ഏകദിനത്തില്‍ 77 മത്സരങ്ങളും ട്വന്റി20യില്‍ 96 മത്സരങ്ങളും ഓസ്‌ട്രേലിയയ്ക്കു വേണ്ടി കളിച്ചിട്ടുണ്ട് താരം.