7 വയസുകാരനോട് കണ്ണില്ലാത്ത ക്രൂരത, പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി ഡാർക്ക് വെബ്ബിലിട്ടു; ബേബി സിറ്ററിനെതിരെ കേസ്

വാഷിം​ഗ്ടൺ: ഏഴ് വയസ്സുള്ള ആൺകുട്ടിയെ ബലാത്സംഗം ചെയ്ത് വീ‍ഡിയോ ഡാർക്ക് വെബിൽ പോസ്റ്റ് ചെയ്ത പ്രതിക്കെതിരെ ഫെഡറൽ കുറ്റം ചുമത്തി. കുട്ടിയെ അപായപ്പെടുത്തുക, ബലപ്രയോഗത്തിലൂടെ സ്പർശിക്കുക,11 വയസ്സിന് താഴെയുള്ള പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുക എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

2022 നവംബറിലാണ് കുട്ടി പീഡന വിവരം അമ്മയോട് പറയുന്നത്. ബ്രൂക്ലിൻ നിവാസിയായ പ്രതി കുട്ടിയെ പീഡിപ്പിക്കുകയും, ദൃശ്യങ്ങളടക്കം പകർത്തി ഡാർക്ക് വെബിൽ അപ്ലോഡ് ചെയ്തുവെന്നുമാണ് പരാതി. കൂടുതൽ ഇരകളുണ്ടാകുമെന്ന ആശങ്കയിലാണ് തങ്ങളെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.

റാമെൽ മെനാ വാർണർ എന്ന 23 വയസുള്ള പ്രതി രണ്ട് വർഷമായി കുട്ടിയുടെ കുടുംബത്തിനൊപ്പമാണ് താമസിച്ചിരുന്നത്. കുട്ടിയുടെ ബേബി സിറ്ററായി നോക്കുന്നത് ഇയാളാണ്. ഇത്തരത്തിൽ ആറ് വീഡിയോകൾ പ്രതി ചിത്രീകരിച്ചിട്ടുണ്ടെന്നും ഫെഡറൽ പ്രോസിക്യൂട്ടർമാർ ആരോപിക്കുന്നു. ഡാർക്ക് വെബിൽ അപ്‌ലോഡ് ചെയ്‌ത വീഡിയോ റെക്കോർഡിംഗുകളിൽ പ്രതിയുടെ ടാറ്റൂ ഉൾപ്പെടെ കാണാമെന്നും അധികൃതർ പറഞ്ഞു. ജനുവരിയിലായിരുന്നു വാർണറെ അറസ്റ്റ് ചെയ്തത്. കുറ്റം തെളിയിക്കപ്പെട്ടാൽ, കുറഞ്ഞത് 15 വർഷം തടവും പരമാവധി 30 വർഷം വരെ ശിക്ഷയും ലഭിക്കുമെന്നാണ് റിപ്പോ‌‍ർട്ടുകൾ.

More Stories from this section

family-dental
witywide