
ധാക്ക: കലാപത്തിനു പിന്നാലെ രാജ്യം വിട്ട് ഇന്ത്യയില്‍ അഭയം തേടിയ ബംഗ്ലാദേശ് മുന്‍ പ്രസിഡന്റ് ഷെയ്ഖ് ഹസീനയ്ക്കായി റെഡ് നോട്ടീസ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്റര്‍പോളിന് ബംഗ്ലാദേശ് പൊലീസിന്റെ നാഷണല്‍ സെന്‍ട്രല്‍ ബ്യൂറോ (എന്‍സിബി) അപേക്ഷ സമര്‍പ്പിച്ചെന്ന് റിപ്പോര്‍ട്ട്. ഷെയ്ഖ് ഹസീന ഉള്‍പ്പെടെ 12 വ്യക്തികള്‍ക്കെതിരെയാണ് റെഡ് നോട്ടീസ് പുറപ്പെടുവിക്കണമെന്ന് ആവശ്യട്ടിരിക്കുന്നത്.
16 വര്‍ഷത്തെ അവാമി ലീഗിന്റെ (എഎല്‍) ഭരണത്തെ അട്ടിമറിച്ച വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ നടന്ന വന്‍ പ്രതിഷേധത്തെത്തുടര്‍ന്ന് ബംഗ്ലാദേശില്‍ നിന്ന് പലായനം ചെയ്ത 77 കാരിയായ ഹസീന കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 5 മുതല്‍ ഇന്ത്യയിലാണ് അഭയം തേടിയിരിക്കുന്നത്.
കുറ്റാന്വേഷണ രംഗത്ത് അന്താരാഷ്ട്ര സഹകരണമുണ്ടാക്കുവാനായി സ്ഥാപിതമായ വിവിധ രാജ്യങ്ങളുടെ പൊലീസ് സംഘടനകളുടെ കൂട്ടായ്മയാണ് ഇന്റര്‍പോള്‍. ദ് ഇന്റര്‍നാഷണല്‍ ക്രിമിനല്‍ പൊലീസ് ഓര്‍ഗനൈസേഷന്‍ എന്നാണിതിന്റെ മുഴുവന്‍ പേര്. ഐക്യരാഷ്ട്ര സംഘടന കഴിഞ്ഞാലുള്ള ഏറ്റവും വലിയ സംഘടനയാണിത്.
കൈമാറല്‍ അല്ലെങ്കില്‍ സമാനമായ നിയമനടപടികള്‍ കാത്തിരിക്കുന്ന വ്യക്തികളെ കണ്ടെത്താനും താല്‍ക്കാലികമായി അറസ്റ്റ് ചെയ്യാനും ഇന്റര്‍പോള്‍ റെഡ് നോട്ടീസ് ഉപയോഗിക്കുന്നു. ഇതിന്‍പ്രകാരം രാജ്യം വിട്ട് വിദേശത്ത് ഒളിവില്‍ താമസിക്കുന്നവരെ കണ്ടെത്തുന്നതില്‍ ഇന്റര്‍പോള്‍ സഹായിക്കുന്നു. ഈ വ്യക്തികള്‍ എവിടെയെന്ന് സ്ഥിരീകരിച്ചുകഴിഞ്ഞാല്‍ ഇവരുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അധികാരികളുമായി പങ്കിടും.