കറുത്ത രോമക്കുപ്പായം ഊരിയെറിഞ്ഞു, ഗ്രാമി പുരസ്‌കാര വേദിയില്‍ എല്ലാവരെയും ഞെട്ടിച്ച് നഗ്നയായി ബിയാങ്ക സെന്‍സോറി

ലൊസാഞ്ചലസ്: ലോകസംഗീതവേദികളിലെ ഏറ്റവും വലിയ ബഹുമതിയായ ഗ്രാമി പുരസ്‌കാര വേദിയില്‍ പങ്കാളിയെ നഗ്നയാക്കി പ്രദര്‍ശിപ്പിച്ച് കാന്യെ വെസ്റ്റ്. സംഭവം വലിയ വിവാദത്തിലേക്ക് നീങ്ങി. തുടര്‍ന്ന് കാന്യെ വെസ്റ്റിനെയും ഭാര്യയും മോഡലുമായ ബിയാങ്ക സെന്‍സോറിയേയും പുറത്താക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. കാലിഫോര്‍ണിയ നിയമമനുസരിച്ച് നഗ്‌നതാപ്രദര്‍ശനത്തിനു ബിയാങ്കയ്‌ക്കെതിരെ നടപടിക്കു സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഞായറാഴ്ച രാത്രി ലൊസാഞ്ചലസിലെ ക്രിപ്റ്റോ.കോം അരീനയില്‍ നടന്ന 67-ാമത് ഗ്രാമി അവാര്‍ഡ് പ്രഖ്യാപന ചടങ്ങിനെത്തിയ കാനി വെസ്റ്റും ബിയാങ്ക സെന്‍സോറിയയും പരിപാടിക്ക് റെഡ്കാര്‍പെറ്റിലേക്കെത്തുംമുമ്പ് വസ്ത്രം ധരിച്ചിരുന്നെങ്കിലും പിന്നീട് ബിയാങ്ക ധരിച്ചിരുന്ന കറുത്ത രോമക്കുപ്പായം പൂര്‍ണമായി ഉപേക്ഷിക്കുകയായിരുന്നു.

വസ്ത്രമാണെന്ന് മനസ്സിലാകാത്തവിധം ശരീരത്തോടു ചേര്‍ന്ന ന്യൂഡ് സ്‌കിന്‍ ടൈറ്റ് വസ്ത്രത്തിലായിരുന്നു ബിയാങ്കെ റെഡ്കാര്‍പ്പറ്റില്‍ നടന്നത്. കറുപ്പ് ടീ ഷര്‍ട്ടും പാന്റ്‌സുമായിരുന്നു കാന്യെയുടെ ഔട്ട്ഫിറ്റ്.

സംഭവം സോഷ്യല്‍ മീഡിയയില്‍ വലിയ കോളിളക്കം സൃഷ്ടിച്ചു, അത് ഉചിതമാണോ എന്ന് പലരും ചര്‍ച്ച ചെയ്തു. ബിയാന്‍കയുടേത് വിവാദപരമായ വസ്ത്രധാരണമായിരുന്നുവെന്ന് വിമര്‍ശനം ഉയരുന്നുണ്ട്.

More Stories from this section

family-dental
witywide