
വാഷിംഗ്ടൺ: നാസയുടെ ബഹിരാകാശ യാത്രികരായ സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും മുൻ പ്രസിഡന്റ് ജോ ബൈഡന്റെ നേതൃത്വത്തിലുള്ള ഭരണകൂടം ബഹിരാകാശത്ത് ഉപേക്ഷിക്കുകയായിരുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഉപദേശകൻ ഇലോൺ മസ്ക്കും. രാഷ്ട്രീയകാരണങ്ങളാൽ അവരെ തിരച്ചെത്തിക്കാൻ ബൈഡൻ ഭരണകൂടത്തിന് ഉദ്ദേശ്യമില്ലായിരുന്നുവെന്നാണ് ഇരുവരുടെയും ആരോപണം. ബൈഡൻ ഭരണകൂടം ബഹിരാകാശ യാത്രികരെ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് താൻ കരുതുന്നതെന്ന് അവതാരകന്റെ ചോദ്യത്തിന് മറുപടിയായി മസ്ക് പറഞ്ഞു.
പ്രസിഡന്റ് ട്രംപ് ആവശ്യപ്പെട്ടതുപ്രകാരം അവരെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടത്തുന്നത്. നേരത്തെ തന്നെ അവരെ തിരിച്ചെത്തിക്കാമായിരുന്നു. എന്നാൽ അത്തരത്തിലൊരു ആവശ്യം മുമ്പ് വന്നിട്ടില്ല. രാഷ്ട്രീയ കാരണങ്ങളാൽ അവരം ബഹിരാകാശത്ത് ഉപേക്ഷിച്ചു. നാലാഴ്ചക്കുള്ളിൽ ഇരുവരെയും തിരികെ എത്തിക്കുമെന്നും മസ്ക് പറഞ്ഞു.