‘രാജ്യം നേരിടേണ്ടിവരുന്ന ഏറ്റവും വലിയ അപകടം’; ജീവിതകാലത്തെ ഏറ്റവും വലിയ പ്രതിസന്ധി ട്രംപാണെന്ന് മാർക്ക് കാർണി

ഒട്ടാവ: രാജ്യം നേരിടേണ്ടിവരുന്ന ഏറ്റവും വലിയ അപകടം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപാണെന്ന് കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി.
ഏപ്രിൽ 28-ലെ വോട്ടെടുപ്പിന് മുന്നോടിയായുള്ള അവസാന സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാനഡയെ 51-ാമത്തെ സംസ്ഥാനമായി കൂട്ടിച്ചേർക്കാനുള്ള താത്പര്യവും അദ്ദേഹത്തിൻ്റെ ആക്രമണാത്മക താരിഫ് നയങ്ങളടെയും പശ്ചാത്തലത്തിൽ, കാനഡയ്ക്ക് ഏറ്റവും വലിയ അപകടം ട്രംപാണെന്നും അദ്ദേഹം പറഞ്ഞു.

ജസ്റ്റിൻ ട്രൂഡോയുടെ രാജിയെത്തുടർന്ന് കഴിഞ്ഞ മാസം അധികാരമേറ്റ കാർണി, കാനഡയിലെ 10 പ്രവിശ്യകൾക്കും മൂന്ന് പ്രദേശങ്ങൾക്കുമിടയിൽ ജൂലൈ 1-നകം സ്വതന്ത്ര വ്യാപാരം സ്ഥാപിക്കാൻ ലക്ഷ്യമിടുന്നു. രാജ്യത്തിൻ്റെ ദീർഘകാലമായുള്ള ആഭ്യന്തര വ്യാപാര തടസങ്ങൾ പതിറ്റാണ്ടുകളായി സാമ്പത്തിക സാധ്യതകളെ തടസപ്പെടുത്തിയിട്ടുണ്ടെന്നും ഒരു വഴിത്തിരിവ് കരാർ ഇതിനകം നിലവിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഡൊണാൾഡ് ട്രംപിന് എക്കാലത്തും അപഹരിക്കാൻ കഴിയുന്നതിനേക്കാൾ കൂടുതൽ നമുക്ക് സ്വയം നൽകാൻ കഴിയും. സംവാദത്തിൽ കാർണി പറഞ്ഞു. നമുക്ക് ഒരു സമ്പദ്‌വ്യവസ്ഥ ഉണ്ടാകാം. ഇത് നമ്മുടെ കൈയെത്തും ദൂരത്താണ്. കാനഡയുടെ പരമാധികാരത്തിനും സമൃദ്ധിക്കും ഭീഷണിയായി യുഎസ് പ്രസിഡന്റിനെ ചിത്രീകരിച്ച കാർണി, രാജ്യം ജീവിതകാലത്തെ ഏറ്റവും വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്നും ട്രംപിൻ്റെ സാമ്പത്തിക തന്ത്രങ്ങൾ കാനഡയുടെ നിലനിൽപ്പിനെ അപകടത്തിലാക്കുന്നുവെന്നും അഭിപ്രായപ്പെട്ടു.