
ഡൽഹി: വഖഫ് നിയമ ഭേദഗതിക്കെതിരായ പ്രതിപക്ഷ നീക്കത്തെ പ്രതിരോധിക്കാൻ ബി ജെ പിയുടെ നിർണായക നീക്കം. പുതിയ വഖഫ് നിയമത്തിനെതിരെ വിവിധ സംസ്ഥാന സർക്കാരുകളും പ്രതിപക്ഷ പാർട്ടികളും സംഘടനകളും നൽകിയ ഹർജി സുപ്രീം കോടതി പരിഗണിക്കാനിരിക്കെ, ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളും സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. പുതിയ വഖഫ് നിയമത്തെ അനുകൂലിച്ചാണ് ബി ജെ പി സർക്കാർ നേതൃത്വം നൽകുന്ന സംസ്ഥാനങ്ങൾ സുപ്രീംകോടതിയിലെത്തിയത്. നിയമം റദ്ദാക്കരുതെന്നതാണ് പ്രധാന ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് അസം, രാജസ്ഥാൻ, മഹാരാഷ്ട്ര സംസ്ഥാനങ്ങൾ കക്ഷിചേരാൻ സുപ്രീം കോടതിയിൽ അപേക്ഷ നൽകി. ചൊവ്വാഴ്ചയാകും ഇക്കാര്യത്തിൽ സുപ്രീം കോടതി തീരുമാനമുണ്ടാകുക.