കൊച്ചി: അശ്ലീല ചുവയോടെ സംസാരിച്ചതും ലൈംഗികാധിക്ഷേപം നടത്തിയതും ചൂണ്ടിക്കാട്ടി നടി ഹണി റോസ് നല്‍കിയ പരാതിയില്‍ ചെമ്മണൂര്‍ ഇന്റര്‍നാഷനല്‍ ജ്വല്ലേഴ്‌സ് ഉടമ ബോബി ചെമ്മണൂരിനെ അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തു.
ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്ത സാഹചര്യത്തിലാണ് കൊച്ചി സെന്‍ട്രല്‍ പൊലീസ് ഇന്ന് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. വയനാട്ടിലെ മേപ്പാടിയില്‍ ബോബിയുടെ എസ്റ്റേറ്റില്‍ നിന്നാണ് കസ്റ്റഡിയില്‍ എടുത്തതെന്നാണ് സൂചന.