ബോബി ചെമ്മണ്ണൂര്‍ ഹൈക്കോടതിയിലേക്ക്; ഇടക്കാല ജാമ്യത്തിന് നീക്കം

കൊച്ചി : നടി ഹണി റോസിനെതിരായ അശ്ലീല പരാമര്‍ശ കേസില്‍ റിമാന്‍ഡിലായ വ്യവസായി ബോബി ചെമ്മണൂര്‍ ഇന്ന് വീണ്ടും ജാമ്യാപേക്ഷ നല്‍കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിക്കുമെന്നാണ് ബോബിയുടെ അഭിഭാഷകന്‍ അറിയിച്ചത്. ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുന്നതും നീക്കം നടക്കുന്നുണ്ട്.

റിമാന്‍ഡിലായ ബോബി ചെമ്മണ്ണൂരിനെ കാക്കനാട് ജയിലിലടച്ചിരിക്കുകയാണ്. ഇതിന് പിന്നാലെ പ്രതികരണവുമായി ഹണി റോസ് രംഗത്തെത്തിയിരുന്നു. ഒരു യുദ്ധം ജയിച്ചതിന്റെ ആഹ്‌ളാദത്തിലല്ല താനെന്നും നിര്‍ത്താതെ പിന്നെയും പിന്നെയും പിന്നെയും എന്നെ വേദനിപ്പിച്ചത് കൊണ്ട് നിവര്‍ത്തികെട്ട് ഞാന്‍ പ്രതികരിച്ചതാണെന്നുമാണ് ഹണി റോസ് ഇന്‍സ്റ്റ സ്റ്റോറിയിലൂടെ പറഞ്ഞു. ആരെയും ഉപദ്രവിക്കാന്‍ ഞാന്‍ ആഗ്രഹിച്ചിട്ടില്ലെന്നും ആരുടേയും വേദനയില്‍ ആഹ്‌ളാദിക്കുന്നില്ലെന്നും നടി വിവരിച്ചു. ഇനിയും പരാതികളുമായി പോലീസ് സ്റ്റേഷനില്‍ പോകാന്‍ ഉള്ള അവസ്ഥകള്‍ എനിക്ക് ഉണ്ടാകാതെ ഇരിക്കട്ടെ എന്നും പറഞ്ഞു ഹണി റോസ്, നമ്മുടെ നിയമവ്യവസ്ഥയ്ക്ക് വലിയ ശക്തിയുണ്ട് എന്നും കൂട്ടിച്ചേര്‍ത്തു.

More Stories from this section

family-dental
witywide