ബോബി ചെമ്മണ്ണൂരിനെ ഇന്ന് രാവിലെ കോടതിയില്‍ ഹാജരാക്കും, ഐഫോണ്‍ പിടിച്ചെടുത്തു; തെറ്റ് ചെയ്തിട്ടില്ലെന്നും കുറ്റബോധമില്ലെന്നും ആവര്‍ത്തിച്ച് ‘ബോചെ’

കൊച്ചി: നടി ഹണി റോസ് നല്‍കിയ ലൈംഗീകാധിക്ഷേപ പരാതിയില്‍ ഇന്നലെ രാവിലെ വയനാട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്ത വ്യവസായി ബോബി ചെമ്മണ്ണൂരിനെ ഇന്ന് രാവിലെ 11 മണിക്ക് കോടതിയില്‍ ഹാജരാക്കും. ഇന്നലെ രാത്രി 11.30 ഓടെ വൈദ്യ പരിശോധന പൂര്‍ത്തിയായിരുന്നു.

അതേസമയം, തെറ്റ് ഒന്നും ചെയ്തിട്ടില്ലെന്നും ആരെയും അധിക്ഷേപിച്ചിട്ടില്ലെന്നും കുറ്റബോധമില്ലെന്നും ബോബി ചെമ്മണ്ണൂര്‍ ആവര്‍ത്തിക്കുകയാണ്.

കൊച്ചി സെന്‍ട്രല്‍ പൊലീസാണ് ഇന്നലെ വൈകുന്നേരത്തോടെ ബോബിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. വയനാട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്ത പ്രതിയെ കൊച്ചി പൊലീസ് രാത്രി 7 മണിയോടെയാണ് സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത്. ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

ബോബിയെ കുടുക്കാന്‍ ശരവേഗത്തില്‍ പാഞ്ഞ പൊലീസ്, തെളിവുകള്‍ ശേഖരിക്കാനുള്ള നിര്‍ണായക നീക്കം നടത്തുന്നുണ്ട്. ബോബി ചെമ്മണ്ണൂരിന്റെ ഐ ഫോണ്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു.

More Stories from this section

family-dental
witywide