ഇനിയൊരിക്കലും ചെയ്യില്ല! ഹൈക്കോടതിക്ക്‌ മുന്നിൽ നിരുപാധികം മാപ്പപേക്ഷിച്ച് ബോബി ചെമ്മണ്ണൂർ, സ്വീകരിച്ചു

കൊച്ചി: മണിക്കൂറുകൾ ബോബി ചെമ്മണ്ണൂരിനെ മുൾമുനയിൽ നിർത്തിയ ശേഷം നിരുപാധികമുള്ള മാപ്പപേക്ഷ ഹൈക്കോടതി സ്വീകരിച്ചു. കേസ് ഹൈക്കോടതി തീര്‍പ്പാക്കുകയും ചെയ്തു. മാധ്യമ ശ്രദ്ധ കിട്ടാനല്ല താന്‍ കോടതിയില്‍ നിന്ന് ഇറങ്ങാതിരുന്നത്. കോടതിയോട് കളിക്കാനില്ല. അങ്ങനെ ആരും ചെയ്യില്ലെന്നും ബോബി ചെമ്മണ്ണൂര്‍ വ്യക്തമാക്കി.

റിലീസ് വൈകിയത് ജാമ്യ ഉത്തരവ് കിട്ടാന്‍ വൈകിയതിനാലാണ്. ഇന്ന് രാവിലെയാണ് റിലീസ് ഓഡര്‍ എത്തിയത്. മറ്റു തടവുകാരുടെ പ്രശ്‌നങ്ങള്‍ ഉള്ളത് കൊണ്ടല്ല ജയിലില്‍ നിന്ന് ഇറങ്ങാതിരുന്നത്. ഒരുപാട് പേര്‍ ചെറിയ കേസുകളില്‍ അകപ്പെട്ടവരുണ്ട്. നിരവധി പേര്‍ സഹായം ചോദിച്ചു. കോടതിയെ ധിക്കരിച്ചിട്ടില്ല. ബഹുമാനം മാത്രമാണുള്ളതെന്നും ബോബി പറഞ്ഞു. ആരെയും വിഷമിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. ഭാവിയില്‍ സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കുമെന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. ഇതോടെയാണ് ബോബിയുടെ മാപ്പ് ഹൈക്കോടതി സ്വീകരിച്ചത്.

More Stories from this section

family-dental
witywide