കൊച്ചി: നടി ഹണി റോസിന്റെ ലൈംഗികാധിക്ഷേപ പരാതിയിൽ അറസ്റ്റിലായ പ്രശസ്ത വ്യവസായി ബോബി ചെമ്മണ്ണൂരിനെ കോടതി റിമാൻഡ് ചെയ്തു. ബോചെയുടെ ജാമ്യാപേക്ഷ തള്ളിയ കോടതി 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. ഇതോടെ ബോചെയേ ജയിലേക്ക് കൊണ്ടുപോകും.
ഇന്നലെ രാവിലെ വയനാട്ടിൽ നിന്നും കസ്റ്റഡിയിലെടുത്ത ബോബി ചെമ്മണ്ണൂരിനെ കൊച്ചിയിൽ രാത്രി എട്ട് മണിയോടെയാണ് എത്തിച്ച കൊച്ചി സെൻട്രൽ പൊലീസ് പിന്നീട് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഇന്നലെ ലോക്കപ്പിൽ കഴിഞ്ഞ ബോചെയെ ഇന്ന് 12 മണിയോടെയാണ് പ്രതിയെ കോടതിയിൽ ഹാജരാക്കിയത്. ബോബിക്കായി മുതിർന്ന അഭിഭാഷകൻ രാമൻപിള്ളയാണ് കോടതിയിൽ ഹാജരായത്. കുറ്റം ചെയ്തിട്ടില്ലെന്നും മാപ്പ് പറയില്ലെന്നുമായിരുന്നു ബോബി ചെമ്മണ്ണൂർ പ്രതികരിച്ചത്.