ഇരു കിഡ്‌നികളും നിലച്ചു, മഅ്ദനിയെ വൃക്ക മാറ്റി വെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി

കൊച്ചി : പി ഡി പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയമാക്കി. ഇരു കിഡ്‌നികളുടേയും പ്രവര്‍ത്തനം നിലക്കുകയും ഡയാലിസിസ് സുഗമമായി നടത്താന്‍ കഴിയാതെ വന്നതോടെയുമായിരുന്നു എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലില്‍ ശസ്ത്രക്രിയ നടത്തിയത്. തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ്. ഡോ. മുഹമ്മദ് ഇഖ്ബാലിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘത്തിന്റെ മേല്‍നോട്ടത്തില്‍ നിരീക്ഷണത്തിലായിരിക്കും മഅദ്‌നി.

ഭാര്യ സൂഫിയ മഅ്ദനി, മകന്‍ സലാഹുദ്ദീന്‍ അയ്യൂബി, പി ഡി പി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ് , സലിം ബാബു തുടങ്ങിയവരടക്കം ആശുപത്രിയില്‍ ഉണ്ട്.

More Stories from this section

family-dental
witywide