
ന്യൂയോർക്ക്: അമേരിക്കൻ ബോക്സിങ് ഇതിഹാസം ജോർജ് ഫോർമാൻ അന്തരിച്ചു. ആരാധകരുടെ പ്രിയപ്പെട്ട ബിഗ് ജോര്‍ജ് എഴുപത്തിയാറാം വയസിലാണ് ജീവിതത്തിൽ നിന്നും വിടപറഞ്ഞത്. 1968 ല്‍ ഒളിംപിക്സ് സ്വര്‍ണം നേടിയ ഫോര്‍മാന്‍ രണ്ട് തവണ ലോക ഹെവിവെയ്റ്റ് ചാംപ്യനുമായി. കുടുംബമാണ് സോഷ്യല്‍ മീഡിയയിലൂടെ മരണ വിവരം പങ്കുവച്ചത്. ജോര്‍ജ് ഫോര്‍മാന്‍റെ വിയോഗത്തില്‍ തങ്ങളുടെ ഹൃദയം തകർന്നിരിക്കുകയാണെന്നും ഒരു മനുഷ്യസ്‌നേഹിയായിരുന്നു അദ്ദേഹമെന്നുമാണ് കുടുംബം സോഷ്യൽ മീഡിയയിൽ കുറിച്ചത്.
വിശദ വിവരങ്ങൾ ഇങ്ങനെ
1949 ജനുവരി പത്തിന് ടെക്സസില്‍ ജനിച്ച ഫോര്‍മാന്‍ കൊടുങ്കാറ്റ് പോലെയാണ് ബോക്സിംഗ് റിംഗിലേക്ക് എത്തിയത്. 1968 ലെ മെക്‌സിക്കോ സിറ്റി ഒളിംപിക്‌സില്‍ സ്വര്‍ണം നേടിയാണ് ഫോര്‍മാന്‍ വരവറിയിച്ചത്. പിന്നാലെ 1973 ല്‍ ജോ ഫ്രേസിയറെ വീഴ്ത്തി ആദ്യമായി ഹെവിവെയ്റ്റ് ചാംപ്യന്‍ഷിപ്പും ഫോര്‍മാന്‍ നേടി. 1974 ലെ വിഖ്യാതമായ റംബിൾ ഇൻ ദി ജംഗിൾ പോരാട്ടത്തില്‍ ഫോര്‍മാന്‍, മുഹമ്മദ് അലിയോട് പരാജയമേറ്റുവാങ്ങിയതിനും കാലം സാക്ഷിയായി. അറുപതിനായിരത്തോളം കാണികളുടെ മുന്നിൽ നടന്ന പോരാട്ടത്തിൽ എട്ടാം റൗണ്ടിലാണ് അലി, ഫോര്‍മാനെ തോല്‍പിച്ചത്. 77 ല്‍ ജിമ്മി യങ്ങുമായും തോല്‍വി നേരിട്ടതോടെ റിംഗിൽ നിന്നും ഫോർമാൻ ഇടവേളയെടുത്തു. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഫോര്‍മാന്‍ ഇടിക്കൂട്ടിലെത്തി. 1996 ല്‍ തന്നെക്കാല്‍ പത്ത് വയസ് കുറഞ്ഞ മൈക്കല്‍ മൂററുമായി ഏറ്റുമുട്ടി വീണ്ടും ഹെവി വെയ്റ്റ് ചാംപ്യനായി ചരിത്രം സൃഷ്ടിച്ചു ഫോര്‍മാന്‍. ലോക ചാംപ്യനാകുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോര്‍ഡും രണ്ടാം വരവില്‍ ജോര്‍ജ് ഫോര്‍മാന്‍ തന്റെ പേരിനൊപ്പം ചേര്‍ത്തു. കരിയറിലെ 81 മത്സരങ്ങളില്‍ 76 ലും ജയം നേടിയാണ് ഫോര്‍മാന്‍ കരിയര്‍ അവസാനിപ്പിച്ചത്. 97 ല്‍ ബോക്സിങിനോട് വിട പറഞ്ഞ ഫോര്‍മാന്‍ പിന്നീട് രാഷ്ട്രീയത്തിലും ടെലിവിഷന്‍ പരിപാടികളിലും സജീവ സാന്നിധ്യമായിരുന്നു.
കലാപബാധിതതമായ മണിപ്പൂരിൽ സന്ദർശനം നടത്തി സുപ്രീംകോടതി ജഡ്ജിമാർ. ജസ്റ്റിസ് ബിആർ ഗവായിയുടെ നേതൃത്വത്തിലുള്ള ആറംഗ ജഡ്ജിമാരുടെ സംഘമാണ് സന്ദർശനം നടത്തുന്നത്.ചുരാചന്ദ്പ്പൂർ, ബിഷ്ണുപൂർ എന്നിവിടങ്ങളിലാണ് സന്ദർശനം നടത്തി. ക്യാമ്പുകൾ അടക്കം സന്ദർശിച്ച് കലാപബാധിതരരെ ജഡ്ജിമാർ കാണ്ടു. അതെസമയം മെയ്തെ വിഭാഗത്തിൽ പെട്ട സുപ്രീംകോടതി ജഡ്ജി എൻകെ സിങ്ങ് ചുരാചന്ദ്പ്പൂരിൽ സന്ദർശനം നടത്തില്ല. ഈക്കാര്യത്തിൽ കുക്കി സംഘടനകൾ പ്രതിഷേധം ഉയർത്തിയ സാഹചര്യത്തിലാണ് എൻ കെ സിങ്ങ് ഇവിടേക്കുള്ള യാത്ര മാറ്റിയത്.