
ടെക്സാസ്: ബോക്സിങ് ഇതിഹാസ താരം ജോര്‍ജ് ഫോര്‍മാന്‍ അന്തരിച്ചു. ബോക്സിങ് റിങ്ങില്‍ ബിഗ് ജോര്‍ജ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന താരത്തിന് 76 വയസ്സായിരുന്നു. മുന്‍ ലോക ഹെവി വെയ്റ്റ് ബോക്സിങ്ങ് ചാമ്പ്യനും ഒളിമ്പിക്സ് സ്വര്‍ണ്ണമെഡല്‍ ജേതാവുമാണ് ഇദ്ദേഹം.
1973 ല്‍ ആദ്യ ഹെവി വെയ്റ്റ് ചാമ്പ്യന്‍ പട്ടം നേടിയ ജോര്‍ജ്ജിനെ തേടി നിരവധി അവാര്‍ഡുകള്‍ എത്തിയിട്ടുണ്ട്. 1968 ല്‍ മെക്സിക്കോയില്‍ നടന്ന ഒളിമ്പിക്സില്‍ സ്വര്‍ണ്ണം നേടി. 1973 ല്‍ ജമൈക്കയില്‍ നടന്ന മത്സരത്തില്‍ ലോക ചാമ്പ്യനായ ജോ ഫ്രേസിയറിനെ പരാജയപ്പെടുത്തി. അതേസമയം 1997 ല്‍ ബോക്സിങ്ങിനോട് വിടപറയുംമുമ്പ് ബോക്സിങ്ങ് കരിയറില്‍ അഞ്ച് പരാജയങ്ങളും അദ്ദേഹം രുചിച്ചിട്ടുണ്ട്.