ബ്രിഗേഡിയർതല ചർച്ചയിൽ പാക്കിസ്ഥാന് ഇന്ത്യയുടെ ശക്തമായ താക്കീത്, ‘അതിർത്തിയിലെ സമാധാനം തകർക്കുന്ന നീക്കങ്ങളുണ്ടാകരുത്’

ശ്രീനഗർ: അതിർത്തിയിൽ സമാധാന പ്രതീക്ഷയുമായി ഇന്ത്യ – പാക്കിസ്ഥാൻ ബ്രിഗേഡിയർതല ചർച്ച. ഇന്ന് കശ്മീരിലെ പൂഞ്ചിൽ നടന്ന നടന്ന ബ്രിഗേഡിയർതല ചർച്ചയിൽ പാകിസ്ഥാന് ഇന്ത്യ താക്കീത് നൽകി. അതിർത്തിയിലെ സമാധാനം തകർക്കുന്ന നീക്കങ്ങൾ പാക്കിസ്ഥാന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാകരുതെന്നും അത്തരം നീക്കങ്ങളിൽ നിന്ന് പിന്തിരിയണമെന്നും ഇന്ത്യ ഫ്ലാഗ് മീറ്റിൽ ആവശ്യപ്പെട്ടു. സമാധാനമാണ് രാജ്യം ആഗ്രഹിക്കുന്നതെന്നും ഇന്ത്യ വ്യക്തമാക്കി. പക്ഷേ അതിർത്തിയിൽ പാക്കിസ്ഥാൻ പ്രകോപനം ഉണ്ടാക്കിയാൽ കനത്ത തിരിച്ചടി ഉണ്ടാകുമെന്നും യോഗത്തിൽ ഇന്ത്യ വ്യക്തമാക്കി.

കഴിഞ്ഞ മൂന്ന് മാസത്തിനിടെ, നിയന്ത്രണരേഖയിലെ അതിർത്തി കടന്നുള്ള ആക്രമണത്തിൽ പാകിസ്ഥാൻ സൈന്യത്തിന് നിരവധി ഓഫീസർമാർ ഉൾപ്പെടെ പത്തിലധികം സൈനികരെ നഷ്ടപ്പെട്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്ത്യൻ സൈന്യത്തിന്റെ ശക്തമായ നുഴഞ്ഞുകയറ്റ വിരുദ്ധ സംവിധാനം പാക്കിസ്ഥാന്‍റെ ശ്രമങ്ങളെ പരാജയപ്പെടുത്തിയെന്നും ഉദ്യോഗസ്ഥർ അവകാശപ്പെട്ടു.

Brigadier level flag meet, India Pakisthan,India ,Pakisthan,

More Stories from this section

family-dental
witywide