നോമ്പ് തുറക്കിടെ ക്രൂരത, കോഴിക്കോട് ‌യുവാവ് ഭാര്യ‌‌യെ വെട്ടിക്കൊലപ്പെടുത്തി, പിതാവിനെയും മാതാവിനെയും വെട്ടി; ഒളിവിൽ പോയ യാസിറിനായി തിരച്ചിൽ

കോഴിക്കോട്: നോമ്പ് തുറക്കിടെ കോഴിക്കോട് യുവാവിന്‍റെ ക്രൂരത. നോമ്പ് തുറന്ന് ഭക്ഷണം കഴിച്ച് കൊണ്ടിരിക്കവെ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. ഈങ്ങാപ്പുഴ കക്കാട് സ്വദേശി ഷിബില ആണ് ഭർത്താവ് യാസിറിന്‍റെ വെട്ടേറ്റ് കൊല്ലപ്പെട്ടത്. ഷിബിലയുടെ മാതാപിതാക്കളെയും ഇയാള്‍ വെട്ടിപ്പരിക്കേൽപ്പിച്ചു. ഭാര്യാപിതാവ് അബ്ദു റഹ്മാൻ ഭാര്യാമാതാവ് ഹസീന എന്നിവരെയാണ് വെട്ടിയത്. ഇന്ന് വൈകിട്ട് നോമ്പ് തുറ സമയത്തായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ അബ്ദു റഹ്മാനെയും ഹസീനയേയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഷിബിലയുടെ ഭർത്താവ് യാസിർ ഒളിവിലാണ്.

നോമ്പ് തുറന്ന് ഭക്ഷണം കഴിച്ച് കൊണ്ടിരിക്കെയാണ് ഷിബിലയെയും മാതാപിതാക്കളെയുമാണ് യാസിർ ആക്രമിച്ചത്. ഷിബിലയുടെ കൈയിലും വായിലും ഭക്ഷണമുണ്ടായിരുന്നു. പ്രതി മയക്കുമരുന്നിന് അടിമയാണെന്ന് പ്രദേശവാസികൾ പറഞ്ഞു. ഏറെക്കാലമായി ഷിബിലയ്ക്കും യാസിറിനും ഇടയിൽ കുടുംബവഴക്ക് നിലനിൽക്കുന്നുണ്ട്. താമരശ്ശേരി പൊലീസിൽ നേരത്തെ പരാതി നൽകിയിരുന്നെങ്കിലും, ഗൗരവത്തിൽ എടുത്തില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. മയക്കുമരുന്ന് ലഹരിയില്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ ആഷിഖിൻ്റെ ഉറ്റ സുഹൃത്താണ് യാസിർ.

അതേസമയം, യാസിർ ബാലുശ്ശേരി എസ്സ്റ്റേറ്റ് മുക്കിലെ പെട്രോൾ പമ്പിൽ നിന്നും 2000 രൂപക്ക് പെട്രോൾ അടിച്ച് പണം നൽകാതെ കാറുമായി കടന്നു കളഞ്ഞു. പെട്രോൾ പമ്പിൽ എത്തിയ ഇയാളുടെ കൈയിൽ ചോരക്കറയുണ്ടായിരുന്നു. കാറിന്റെ ഗ്ലാസ് പൊട്ടിയിരുന്നുവെന്നും ഇത് അപകടത്തിൽ സംഭവിച്ചതാണെന്ന് പമ്പിൽ ഉള്ളവരോട് യാസിർ പറഞ്ഞതായും ജീവനക്കാർ പറഞ്ഞു.

More Stories from this section

family-dental
witywide