ഇലക്ട്രിക് വാഹനങ്ങളുടെ നികുതി കൂട്ടി, മോട്ടോര്‍വാഹന നിരക്ക് വര്‍ധിപ്പിച്ചു, ഇലക്ട്രിക് വാഹന വിപണിയെ പൊള്ളിക്കും ബജറ്റ്

തിരുവനന്തപുരം : രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് ഇലക്ട്രിക് വാഹന വിപണിയെ പൊള്ളിക്കും. ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ഇന്ന് അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ ഇലക്ട്രിക് വാഹനങ്ങളുടെ നികുതി കൂട്ടി. ഇതോടെ പ്രതീക്ഷിക്കുന്നത് 10 കോടി അധികവരുമാനമെന്ന് ധനമന്ത്രി. ഇലക്ട്രിക് വാഹനങ്ങള്‍ക്കു നികുതി കൂട്ടാനുള്ള തീരുമാനത്തോടെ ഇത്തരം വാഹനങ്ങള്‍ക്കു വിലയും വര്‍ധിക്കും.

മാത്രമല്ല, 15 വര്‍ഷം കഴിഞ്ഞ ബൈക്ക്, മുച്ചക്രവാഹനങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള വാഹനങ്ങളുടെ നികുതി 50 ശതമാനം വര്‍ധിപ്പിച്ചു. മോട്ടോര്‍വാഹന നിരക്ക് വര്‍ധിപ്പിക്കുകയും മോട്ടോര്‍വാഹന ഫീസുകള്‍ ഏകീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇതിലൂടെ 15 കോടിയുടെ അധികവരുമാനം ഉണ്ടാകുമെന്നാണ് ധനമന്ത്രി വ്യക്തമാക്കിയത്.

15 ലക്ഷത്തിനു മുകളിലുള്ള വാഹനങ്ങള്‍ക്ക് 8 ശതമാനമാണ് നികുതി വരുന്നത്. 20 ലക്ഷത്തിനു മുകളിലുള്ള വാഹനങ്ങള്‍ക്കു 10 ശതമാനം നികുതി ഏര്‍പ്പെടുത്തി. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഒറ്റത്തവണ നികുതിയായി ഈടാക്കിയിരുന്ന 5 ശതമാനം നികുതി വാഹനവിലയുടെ അടിസ്ഥാനത്തില്‍ പുനഃക്രമീകരിക്കുകയായിരുന്നു.

സ്ലീപ്പര്‍ ബര്‍ത്തുകള്‍ ഘടിപ്പിച്ച ഹെവി പാസഞ്ചര്‍ വിഭാഗത്തില്‍പെടുന്ന കോണ്‍ട്രാക്ട് കാര്യോജുകളുടെ ത്രൈമാസ നികുതി ഓരോ ബര്‍ത്തിനും 1800 രൂപ എന്നത് 1500 രൂപയാക്കിയിട്ടുണ്ട്.

More Stories from this section

family-dental
witywide